09 December Saturday
കൃഷിയിടങ്ങളില്‍ ഒറ്റയാന്റെ ആക്രമണം

മുത്തംപടിയിലെ കര്‍ഷകര്‍ ഭീതിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023
കട്ടപ്പന/ ഏലപ്പാറ
ഉപ്പുതറ പഞ്ചായത്തിലെ പാലേക്കാവ് മുത്തംപടിയിൽ കാട്ടാനശല്യത്തിൽ വലഞ്ഞ് കർഷകർ. രാത്രികാലങ്ങളിൽ കാടിറങ്ങി എത്തുന്ന ഒറ്റയാൻ മേഖലയിലെ കൃഷിയിടങ്ങളിൽ നാശമുണ്ടാക്കുന്നു. വനാതിർത്തിയിൽ വനം വകുപ്പ് വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനയോഗ്യമല്ല. കഴിഞ്ഞദിവസം കാട്ടാന പനയും മുളയും ഉൾപ്പെടെയുള്ള മരങ്ങൾ പിഴുതെറിഞ്ഞ് ഒരേക്കർ സ്ഥലത്തെ ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ വിളകൾ നശിച്ചു. ജനവാസ കേന്ദ്രത്തിൽ പുലർച്ചെ വരെ ആന നിലയുറപ്പിക്കുന്നു. വീടുകളുടെ സമീപവും ആന എത്തിയതായി നാട്ടുകാർ പറയുന്നു.
വനാതിർത്തിയിലെ വൈദ്യുതി വേലി പ്രവർത്തനക്ഷമല്ലാത്തതാണ് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. നാട്ടുകാർ വനപാലകരെ വിവരമറിയിച്ചിട്ടും നടപടിയില്ല. മേഖലയിൽ വർഷങ്ങളായി വന്യമൃഗ ശല്യം രൂക്ഷമാണ്. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ മുത്തംപടിയിൽ കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയും എത്തി കൃഷിനാശമുണ്ടാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top