26 April Friday

മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
ഇടുക്കി 
ജില്ലയിൽ മഴക്കാല രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയും മുൻകരുതലുകളും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. പനി, പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശാനുസരണം ചികിത്സ എടുക്കണം. ക്ഷീരകർഷകർ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ, തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെടുന്നവർ, ഓട, കനാൽ എന്നിവ വൃത്തിയാക്കുന്നവർ, ജോലി തുടങ്ങുന്നതിനു മുമ്പ് തന്നെ രോഗ പ്രതിരോധ ഗുളിക കഴിക്കണം.   ആഴ്ചയിൽ ഒരു തവണ വീതം ആറാഴ്ച തുടർച്ചയായി എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. മലിനജലത്തിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും ഗംബൂട്ട്, കൈയ്യുറ എന്നിവ ധരിക്കണം. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം. വീടിന്റെ പരിസരങ്ങളിൽ കൊതുക് / കൂത്താടി വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കൊക്കോ തോട്ടങ്ങൾ, റബർ തോട്ടങ്ങൾ, പൈനാപ്പിൾ തോട്ടങ്ങൾ എന്നിവിടങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.
കൊതുകു കടി ഏൽക്കാതിരിക്കുവാൻ, കൊതുക് വല, ലേപനങ്ങൾ,  തുടങ്ങിയവ ഉപയോഗിക്കണം. കൂടാതെ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.  ഭക്ഷണ പദാർത്ഥങ്ങൾ മൂടി വച്ച് ഉപയോഗിക്കണം.    വാർഡ് ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റി  പ്രവർത്തനം ഊർജിതപ്പെടുത്തി മഴക്കാല രോഗങ്ങൾ തടയാൻ ശ്രദ്ധിക്കണമെന്നും ഡിഎംഒ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top