ഇടുക്കി
നാട്ടുകാരെ ഭീതിയിലാക്കി കട്ടപ്പന ശാന്തിപ്പടിയിലെ ഭീമൻ കാട്ടുകടന്നൽക്കൂട്. കൃഷിയിടത്തിലെ പ്ലാവിലാണ് കടന്നൽക്കൂടുള്ളത്. ഇതുവഴിപോകുന്ന അങ്കണവാടിയിലെ കുരുന്നുകളെയും സ്‌കൂൾ വിദ്യാർഥികളെയും കടന്നലുകൾ ആക്രമിക്കുമോയെന്ന ഭയപ്പാടിലാണ് രക്ഷിതാക്കൾ.
കുന്തളംപാറ–- പാറമട റോഡിനും പാറക്കടവ് ജ്യോതിസ്‌പടി ബൈപാസിനുമിടയിലുള്ള പ്ലാവിലാണ് ആറുമാസമായി കാട്ടുകടന്നൽ കൂടുകെട്ടിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഇവയുടെ ആക്രമണം ഭയന്ന്‌സമീപത്തുള്ള തോട്ടങ്ങളിൽ ഏലയ്‌ക്ക എടുക്കാൻ തൊഴിലാളികളെ കിട്ടുന്നില്ലെന്ന് കർഷകയായ കുന്നേൽ ജെസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. അപകടകാരികളായ കാട്ടുകടന്നലുകളുടെ കുത്തേറ്റാൽ മരണമുൾപ്പെടെ അത്യാഹിതങ്ങൾ സംഭവിക്കാൻ ഇടയാകും. നഗരസഭ, വില്ലേജ് അധികാരികൾ നീക്കംചെയ്യാൻ നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..