കട്ടപ്പന
സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഉടുമ്പൻചോല താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ കട്ടപ്പന ഹെഡ്‌പോസ്റ്റ് ഓഫീസ് പടിക്കൽ മാർച്ചും ധർണയും നടത്തി. കേരള ബാങ്ക് ഡയറക്ടർ കെ വി ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ കെ ആർ സോദരൻ അധ്യക്ഷനായി. സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വി എ കുഞ്ഞുമോൻ, ജോയി ജോർജ് കുഴികുത്തിയാനി, കെ സി ബിജു, ജിൻസൺ വർക്കി, ജോർജ്കുട്ടി, യൂണിയൻ അംഗങ്ങളായ സാജൻ മർക്കോസ്, പൈലി തുടങ്ങിയവർ സംസാരിച്ചു.
രണ്ടര ലക്ഷം കോടിയോളം നിക്ഷേപമുള്ള സംസ്ഥാനത്തെ ജനസംഖ്യയിലധികം അംഗങ്ങളുള്ള സഹകരണ മേഖലയെ ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം. ഇതിനായി ഇഡി, ഇതര ഏജൻസികൾ എന്നിവയെ രാഷ്ട്രീയമായി ഉപയോഗിച്ച് റെയ്ഡുകൾ നടത്തുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണിതെന്ന് വ്യക്തം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിക്ക് സംസ്ഥാനത്തിന് അനുകൂലമായി നിലപാടാണ്. സഹകരണ സംഘങ്ങളിലെ അഴിമതി ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ മൾട്ടി സ്റ്റേറ്റ് കോർപ്പറേറ്റ് സൊസൈറ്റികൾ രൂപീകരിച്ച് സഹകരണ മേഖലയിൽ കടന്നുകയറാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിനായി റിസർവ് ബാങ്കിനെയും ഉപയോഗിക്കുന്നു. സഹകരണ മേഖലയെ ഇല്ലാതാക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ സഹകാരികൾ ഒന്നിക്കണമെന്നും നേതാക്കൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..