തൊടുപുഴ
മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ പൂജാരിയെ ദേവസ്വം ബോർഡ് ജോലിയിൽനിന്നും പിരിച്ചുവിടണമെന്നും പൊതുവേദിയിൽ അപമാനിച്ചയാളെക്കൊണ്ട് പരസ്യമായി മാപ്പ് പറയിക്കണമെന്നും കേരള പുലയർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി പി അനിൽകുമാർ പ്രസ്താവനയിൽ അറിയിച്ചു.
അയിത്ത ആചരണവും ജാതീയതയും ഒക്കെ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അത് ലിഖിതപ്പെടുത്തിയ ഭരണഘടനയെപോലും അംഗീകരിക്കുന്നില്ലാത്ത ആളുകൾക്ക് പരസ്യ ശാസനയും സാമൂഹ്യമായി ഒറ്റപ്പെടുത്തലുമാണ് ഉചിതമായ ശിക്ഷയെന്നും അനിൽകുമാർ അറിയിച്ചു. ദളിതർക്ക് എത്ര ഉന്നത പദവിയും പണവും ഉണ്ടായാലും അതെല്ലാം അവനെ അടയാളപ്പെടുത്തുന്ന ജാതിയുടെ താഴെ മാത്രയി ഇപ്പോഴും ഒതുക്കുന്നത് സാമൂഹ്യ ജീർണതയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..