25 April Thursday
ദേശാഭിമാനി 80–ാം വാർഷികം


നുണകളുടെ വിതരണക്കാരെ തിരിച്ചറിയണം: സെമിനാർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
ശാന്തൻപാറ/രാജാക്കാട്
നുണകളും ഇല്ലാക്കഥകളും തെറ്റിദ്ധാരണയും പരത്തുന്ന മാധ്യമ സംഘത്തിനെതിരെ ജാഗ്രതവേണമെന്ന് സെമിനാർ. മാധ്യമ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് ദേശാഭിമാനി 80ാം വാർഷികത്തിന്റെ ഭാഗമായി ശാന്തൻപാറയിലും രാജാക്കാടും സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. മാധ്യമധർമ്മം വിട്ട് വൻകിടക്കാർക്കും വർഗീയ ശക്തികൾക്കും തൂലിക ചലിപ്പിക്കുന്നവർ സമൂഹവിരുദ്ധ പ്രവർത്തനം നടത്തുകയാണെന്ന് സെമിനാർ വിലയിരുത്തി.
ഇരു സെമിനാറും മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ‘മാധ്യങ്ങളുടെ രാഷ്ട്രീയം’ വിഷയം ദേശാഭിമാനി ബ്യൂറോ ചീഫ് കെ ടി രാജീവ് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, അഡ്വ. ജോയ്സ്ജോർജ് എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളിൽ ചേർത്ത വാർഷിക വരിസംഖ്യ എസ് ആർ പി ഏറ്റുവാങ്ങി. ചീഫ്‌ സർക്കുലേഷൻ മാനേജർ പ്രദീപ്‌ മോഹൻ പങ്കെടുത്തു. 
   ശാന്തൻപാറ ടൗണിൽ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതിയംഗം വി എൻ മോഹനൻ അധ്യക്ഷനായി. ടി എം ഹർഷൻ ഉൾപ്പെടെയുള്ളവരെ അനുമോദിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉഷാകുമാരി, ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, ശാന്തൻപാറ സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി വി ഷാജി എന്നിവർ സംസാരിച്ചു. 
  രാജാക്കാട് ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ അധ്യക്ഷയായി. ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, കെ കെ തങ്കച്ചൻ എന്നിവർ സംസാരിച്ചു ആദ്യകാല ഏജന്റുമാരായ കെ എൻ കുമാരൻ, പി എ വിജയൻ എന്നിവരെ ആദരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ വി എ കുഞ്ഞുമോൻ, സുമാ സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സതി കുഞ്ഞുമോൻ, സുമ ബിജു, ഫാ. ബെന്നി ഉലഹന്നാൻ,ബാങ്ക് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top