29 March Friday

സഫായി കർമചാരീസ് കമീഷൻ ചെയർമാൻ 
മൂന്നാറിൽ സിറ്റിങ് നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
മൂന്നാർ  
സഫായി കർമചാരീസ് കമീഷൻ ചെയർമാൻ എസ് വെങ്കിടേഷിന്റെ നേതൃത്വത്തിൽ മൂന്നാറിൽ സിറ്റിങ് നടത്തി. മൂന്നാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സിറ്റിങ്ങിൽ നിരവധി ശുചീകരണ തൊഴിലാളിൽ പങ്കെടുത്തു.
തൊഴിലാളികളുടെ ജോലി സംബന്ധമായ പ്രശ്നങ്ങളും പരാതികളും ചോദിച്ചറിഞ്ഞു. ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലാളികൾക്ക് പിഎഫ്, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഏർപ്പെടുത്തുക, അടിസ്ഥാന ശമ്പളം നിജപ്പെടുത്തുക, ആഴ്ചയിൽ ഒരിക്കൽ അവധി നൽകുക തുടങ്ങിയ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് കലക്ടർക്ക് നിർദേശം നൽകി.  കലക്ടർ ഷീബ ജോർജ്, ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, ദേവികുളം തഹസിൽദാർ കെ രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. തുടർന്ന് സംഘം മൂന്നാർ എംജി കോളനി സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top