19 April Friday
47 പേർക്കുകൂടി

വ്യാപക സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
ഇടുക്കി
കഴിഞ്ഞ ദിവസങ്ങളിൽ നൂറ്‌ കടന്ന കോവിഡ്‌ രോഗികളുടെ എണ്ണം കുറഞ്ഞത്‌ ജില്ലയ്‌ക്ക്‌ നേരിയ ആശ്വാസമായി.  ശനിയാഴ്‌ച 47 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം നെടുങ്കണ്ടത്ത്‌ കോവിഡ്‌ പോസറ്റീവായ മത്സ്യവ്യാപാരിയൂശട സമ്പർക്കപ്പട്ടികയിൽ 3000 ത്തോളം പേരുണ്ട്‌ എന്നത്‌ ജില്ലയെ ആശങ്കയിലാക്കിയിട്ടുണ്ട്‌. 
31 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. ഇതിൽ എട്ടുപേരുടെ  രോഗ ഉറവിടം വ്യക്തമല്ല. ജാഗ്രത കുറഞ്ഞതോടെ ആളുകൾ കൂട്ടം കൂടുന്നതും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാതെ സമരം നടത്തുന്നതും സമ്പർക്കം കൂട്ടാനിടയാക്കി. കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, കുമളി, വണ്ടിപ്പെരിയാർ ടൗണുകളിലും ആളുകൾ അലക്ഷ്യമായി നടക്കുന്നതും രോഗികളുടെ എണ്ണംകൂട്ടി. 
ഉറവിടം വ്യക്തമല്ല
കുളമാവ് സ്വദേശി(24), ചക്കുപള്ളം സ്വദേശിനി(50), ഇടവെട്ടി സ്വദേശികളായ ദമ്പതികൾ(35, 30), കരിങ്കുന്നം സ്വദേശി (74), രാജാക്കാട് സ്വദേശിനി (26), തൊടുപുഴ സ്വദേശിനി (40), തൊടുപുഴ മങ്ങാട്ടുകവല സ്വദേശി (79). 
സമ്പർക്ക രോഗികൾ 
ചക്കുപള്ളം സ്വദേശി (55), കരുണാപുരം ബാലൻപിള്ള സിറ്റി സ്വദേശിനി(21), കുമാരമംഗലത്തുള്ള മെഡിക്കൽ വിദ്യാർഥിനി (24), കുമാരമംഗലം സ്വദേശിനികൾ (36, 53, 42), കുമാരമംഗലം സ്വദേശികൾ (52, 6), തൊടുപുഴ മണക്കാട് സ്വദേശി (49), നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (30), രാജകുമാരി സ്വദേശിനി (22)ശാന്തൻപാറ തൊട്ടിക്കാനം സ്വദേശി (48), ശാന്തൻപാറ തൊട്ടിക്കാനം സ്വദേശിനി (31), ശാന്തൻപാറ പേതൊട്ടി സ്വദേശികളായ ദമ്പതികൾ (40, 38), തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ( 14ഉം 9ഉം വയസ്സുള്ള ആൺകുട്ടികൾ, സ്ത്രീ 34), തൊടുപുഴ സ്വദേശികളായ ദമ്പതികൾ (35, 33), ഉടുമ്പൻചോല സ്വദേശി (44,), വെള്ളിയാമറ്റം സ്വദേശി (31), വെള്ളിയാമറ്റം സ്വദേശിനി  (31).
ആഭ്യന്തര യാത്ര
അടിമാലി സ്വദേശി (54), അയ്യപ്പൻകോവിൽ സ്വദേശിനികൾ (17, 42), ഇടവെട്ടി സ്വദേശി (16)കാന്തല്ലൂർ സ്വദേശി (25), മറയൂർ സ്വദേശികൾ  (43, 41), മൂന്നാർ സ്വദേശിനി (21), നെടുങ്കണ്ടം സ്വദേശിനിയായ എട്ട് വയസ്സുകാരി, തൊടുപുഴ സ്വദേശികൾ (45, 20, 24, 28), ഉടുമ്പൻചോല സ്വദേശി (35), വെള്ളത്തൂവൽ സ്വദേശി (51). 
വിദേശത്തുനിന്ന്‌  എത്തിയത്‌
ഉടുമ്പന്നൂർ സ്വദേശിനി (29).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top