26 April Friday

‘ചില്ല’ തുറന്നു; കൂർക്ക വിളവെടുപ്പിന്‌ ഒരുക്കങ്ങളായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
 മറയൂർ
കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും പാലിച്ച്‌ മറയൂരിൽനിന്നുള്ള വ്യാപാരികളെ ഉൾപ്പെടുത്തി വനംവകുപ്പ്‌ ചില്ല ലേലവിപണി പുനരാരംഭിച്ചു. എല്ലാ വ്യാഴാഴ്‌ചയുമാണ്‌ ചില്ല ചന്ത നടക്കുന്നത്‌. മറയൂർ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ നിർദേശപ്രകാരം കുറച്ചുസാധനങ്ങൾ മാത്രമാണ്‌ ഇക്കുറി ലേലത്തിനായി എത്തിയത്. മറയൂർ വനംവകുപ്പ് ഫോറസ്റ്റ് സ്റ്റേഷന്റെ മുന്നിൽ ആദിവാസികൾ ഉൽപ്പന്നങ്ങളുമായി എത്തുന്നതോടെ ചില്ല ചന്തയായി ഇവിടം മാറും. സീസൺ അല്ലാത്തതിനാൽ പച്ചക്കാന്താരി, വാഴക്കുല, ചെറുനാരങ്ങ എന്നിവയാണ്‌ വിറ്റത്‌. മറയൂർ ആദിവാസി മേഖലയിൽ ഏറ്റവുമധികം കൃഷി നടക്കുന്നത്‌ ഉരുളക്കിഴങ്ങ്‌, കൂർക്ക എന്നിവയാണ്‌. കിഴങ്ങിന്റെ വിളവെടുപ്പ്‌ നേരത്തെ തുടങ്ങി. കൂർക്ക വിളവെടുപ്പ്‌ ഒക്ടോബർ മുതൽ ആരംഭിക്കും. സീസണായാൽ കാട്ടുനെല്ലിക്ക, കൂർക്ക ഉൾപ്പെടെയുള്ള വനവിഭവങ്ങൾ നല്ലനിലയിൽ വിറ്റുപോകും.     മറയൂർ മലനിരകളിലെ ആദിവാസി ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്തുന്നതിനാണ്‌ മറയൂർ ചന്ദനഡിവഷനിലെ വനസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ 2014ൽ ചില്ല ആരംഭിച്ചത്‌. ആദിവാസികളുടെ കോഴി, ആട് പോലുള്ള വളർത്തുമൃഗങ്ങളെയും ഇവിടെ വിറ്റഴിക്കാം. മൂന്നുകോടിയുടെ കാർഷിക ഉൽപ്പന്നങ്ങളാണ് ഇത്തരത്തിൽ വിറ്റഴിഞ്ഞിരുന്നത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top