24 April Wednesday

പുന്നെല്ല് വിളഞ്ഞു‌: പൊൻകതിർ കൊയ്‌ത്‌ ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
 കരിമണ്ണൂർ
കോടിക്കുളം കാരൂർപാടത്തെ പൊൻകതിർ കൊയ്‌ത്‌ ഡിവൈഎഫ്‌ഐ. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയ്‌ക്ക്‌ കൈത്താങ്ങായുള്ള സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ്‌ തരിശായിക്കിടന്ന മൂന്നേക്കർ പാടത്ത്‌ നെൽകൃഷി ആരംഭിച്ചത്‌. ഇത്തരത്തിൽ ജില്ലയിലാകെ നൂറ്‌ ഏക്കർ പാടത്താണ്‌ ഡിവൈഎഫ്‌ഐ കൃഷിയിറക്കിയിരിക്കുന്നത്‌. ഇതിൽ ആദ്യത്തെ കൊയ്‌ത്തുത്സവമാണ്‌ കോടിക്കുളത്ത്‌ നടന്നത്‌. കൊയ‌്ത്തുത്സവം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. ഡിവൈഎ‌ഫ‌്ഐ ജില്ലാ പ്രസിഡന്റ‌് പി പി സുമേഷ‌് അധ്യക്ഷനായി. സിപിഐ എം കരിമണ്ണുർ ഏരിയ സെക്രട്ടറി എൻ സദാനന്ദൻ, ഡിവൈഎ‌ഫ‌്ഐ കരിമണ്ണൂർ ബ്ലോക്ക‌് പ്രസിഡന്റ‌് സോണി സോമി, സെക്രട്ടറി അരുൺദാസ‌്, കോടിക്കുളം പഞ്ചായത്ത‌് പ്രസിഡന്റ‌് ഷേർളി ആന്റണി എന്നിവർ പങ്കെടുത്തു. ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി രമേശ‌് കൃഷ‌്ണൻ സ്വാഗതം പറഞ്ഞു. കരിമണ്ണൂർ ബ്ലോക്ക‌് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 12നാണ‌് യുവാക്കൾ കാരൂർപാടത്ത‌് വിത്തുവിതച്ചത‌്. ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌ാണ‌് വിത്തെറിഞ്ഞ‌് ഉദ‌്ഘാടനം നിർവഹിച്ചത‌്. കൃത്യമായ പരിപാലനത്തോടെ നോക്കി നടത്തിയതോടെ നൂറുമേനി വിളവും ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top