25 April Thursday

ഈ കുടുംബത്തിന്റെ സ്വപ്‌നമാണ്‌ അടച്ചുറപ്പുള്ള വീട്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
ചെറുതോണി
അഞ്ചുവർഷമായി പ്ലാസ്റ്റിക് ഷെഡിൽ ജീവിക്കുന്ന നാലംഗ കുടുംബം വീട് കിട്ടാതെ ദുരിതജീവിതം നയിക്കുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ ഏഴാംവാർഡ് മണിയാറൻകൂടിയിലാണ് ദമ്പതികളും രണ്ട് കുട്ടികളും പടുത വലിച്ചുകെട്ടിയ ഷെഡിനുള്ളിൽ കഴിയുന്നത്‌.
  കൂലിവേലചെയ്താണ്‌ കുളൂർക്കുഴി രാജേഷ്‌ കുടുംബംപുലർത്തുന്നത്‌. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഇവർ സ്വന്തമായുള്ള 10 സെന്റ് ഭൂമിയിൽ വാസയോഗ്യമായ ഒരു വീടുവയ്‌ക്കാനായി മുട്ടാത്ത വാതിലുകളില്ല. ഭാര്യ നിഫയും രണ്ട് കുട്ടികളുമായി ഇഴജന്തുക്കളെയും കാറ്റും മഴയും ഭയന്നാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.  
  10 വർഷം യുഡിഎഫ് ഭരിച്ചപ്പോൾ ഭവനപദ്ധതികളിൽ അനർഹർ വ്യാപകമായി കടന്നുകൂടിയിട്ടും രാജേഷിനെ അർഹതയില്ലെന്നുപറഞ്ഞ്‌ ഒഴിവാക്കി. ഇരുവരുടെയും കുടുംബങ്ങളും സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലാണ്‌. അതുകൊണ്ടുതന്നെ ഇവരെ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top