29 March Friday
നിഷ്പക്ഷത ചമഞ്ഞ് വലതുപക്ഷ രാഷ്ട്രീയം

നിഴല്‍രാഷ്ട്രീയ സംഘടനകള്‍ തെറ്റിദ്ധാരണ പരത്തുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
ചെറുതോണി
വലതുപക്ഷ രാഷ്ട്രീയം ഉളളിലൊളിപ്പിച്ച് നിഷ്പക്ഷത ചമയുന്ന ചില സംഘടനകൾ നാട്ടിൽ തെറ്റിദ്ധാരണ പരത്തി അരാജകത്വം സൃഷ്ടിക്കുന്നു. പച്ചയായ നുണ ചില മാധ്യമങ്ങളുടെ പിന്തുണയോടെ പ്രചരിപ്പിക്കുന്നതിന് പിന്നിൽനിന്ന് കരുക്കൾ നീക്കുകയാണ്‌ ഇക്കൂട്ടർ. തമിഴ്നാട്ടിൽ ‘ബഫർസോൺ പൂജ്യം’ എന്നായിരുന്നു ഇവരുടെ പ്രചാരണം. ചെറുകിട വ്യാപാരികളെയും കർഷകരെയും സമുദായാംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാനാണ് ഇവരുടെ ശ്രമം. 
   ബഫർസോൺ വിഷയത്തിൽ കേരളസർക്കാർ മറ്റ്‌ സംസ്ഥാനങ്ങളെ കണ്ടുപഠിക്കണമെന്നാണ് വ്യാപാരി സംഘടനകളുടെ വർക്കിങ് പ്രസിഡന്റ് കഴിഞ്ഞദിവസം അടിമാലിയിൽ പറഞ്ഞത്. തമിഴ്നാട്ടിൽ 25 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുളളത് 10 കിലോമീറ്റർ ബഫർസോണാണ്. ഏത്‌ സംസ്ഥാനത്തെയാണ് ഇക്കാര്യത്തിൽ കേരളം കണ്ടുപഠിക്കേണ്ടതെന്ന് പറയാനുളള നട്ടെല്ലുമില്ല. സർക്കാരിനെതിരെ കളളക്കഥകൾ മെനഞ്ഞതിൽ ഇയാൾക്കെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.   
   വ്യാപാരിനേതൃത്വം വലതുപക്ഷത്തിലേക്ക്‌ എത്തിയതോടെ സർക്കാരിനെതിരെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ വസ്‌തുതയില്ലാത്ത കാര്യങ്ങളാണ്‌ പ്രചരിപ്പിക്കുന്നത്. പേരിനുളളിൽതന്നെ കോൺഗ്രസ് ഒളിപ്പിച്ചുവച്ചിട്ടുളള മറ്റൊരു സംഘടനയും നുണക്കഥകൾകൊണ്ട് സമൂഹത്തെ മലീമസമാക്കുകയാണ്. പുതിയ സാമൂഹ്യപാഠ പുസ്തകത്തിൽ നവോഥാന നായകരുടെ പട്ടികയിൽനിന്നും ചാവറ അച്ചനെ ഒഴിവാക്കിയെന്നായിരുന്നു വ്യാജപ്രചാരണം. എട്ട് വർഷത്തിനുളളിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയോ ഇറക്കുകയോ ചെയ്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞതോടെ അത്‌ പൊളിഞ്ഞു. 
ബഫർസോൺ എല്ലാ വനങ്ങൾക്ക് ചുറ്റുമുണ്ടെന്നായിരുന്നു മറ്റൊരു പ്രചാരണം. ഒട്ടേറെ സംഘടനകൾ ഇതുവഴി ജനങ്ങളെ ഭയപ്പെടുത്തി. അടിമാലി ബഫർസോണിൽ പെടുമെന്ന് വരെ പ്രചരിപ്പിച്ചു. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുളള പ്രദേശമാണ്  ബഫർസോണിൽ പെടൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടും എല്ലാ വനത്തിന് ചുറ്റും ബഫർസോൺ ഉണ്ടെന്ന് പ്രചരിപ്പിച്ചു. സുപ്രീംകോടതി ജൂൺ മൂന്നിലെ ബഫർസോൺ ഉത്തരവ് വരാൻ കാരണം ബഫർസോൺ പൂജ്യം മുതൽ ഒരുകിലോമീറ്റർ വരെയാക്കിയുളള  2019ലെ കേരള സർക്കാർ തീരുമാനമാണെന്ന് പ്രചരിപ്പിച്ചു. കോൺഗ്രസിനും യുഡിഎഫിനും ജോലി കുറയ്‌ക്കാനുളള ഉത്തരവാദിത്വമാണ് നിഴൽസംഘടനകൾ ഏറ്റെടുത്തിട്ടുളളത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top