20 April Saturday
അതിർത്തികളിൽ പരിശോധന ശക്തമാക്കും

കേരളത്തിലേക്ക്‌ വരുന്നവർക്ക്‌ 
കൂടുതൽ നിയന്ത്രണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
ഇടുക്കി
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ കേരളത്തിലേക്ക് വരുന്നവർ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാർ മാർഗനിർദേശമിറക്കി. ഇതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ- ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ ഇങ്ങനെ വരുന്ന എല്ലാവരുടെയും കൈവശം 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടായിരിക്കണം. ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവർ സംസ്ഥാനത്ത്‌ എത്തിയ ഉടൻ പരിശോധന നടത്തേണ്ടതും ഫലം വരുന്നതുവരെ നിരീക്ഷണത്തിൽ തുടരേണ്ടതാണെന്നും കലക്ടർ എച്ച്‌ ദിനേശൻ അറിയിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിലെ നാലു ചെക്ക്‌പോസ്റ്റുകളിലും റവന്യു, പൊലീസ്, തദ്ദേശഭരണം, ലേബർ എന്നീ വകുപ്പുകളിൽനിന്നുള്ള രണ്ട്‌ ജീവനക്കാരെ വീതം 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
36 വാക്‌സിനേഷൻ 
കേന്ദ്രങ്ങൾ
ഇടുക്കി
പൊതുജനങ്ങൾക്ക് കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ജില്ലയിൽ 36 കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കി. 25 സർക്കാർ ആശുപത്രികളിലും 11 സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിനേഷൻ സൗകര്യമുണ്ടാകുക. സർക്കാർ ആശുപത്രികൾ: ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, അറക്കുളം എഫ്എച്ച്സി, ചിത്തിരപുരം സിഎച്ച്‌സി, ദേവിയാർ കോളനി പിഎച്ച്‌സി, ചെമ്പകപ്പാറ പിഎച്ച്സി, തൊടുപുഴ മൊബൈൽ ക്യാമ്പ്(ഓൾഡേജ് ഹോംസ്), പീരുമേട് താലൂക്കാശുപത്രി, ഉപ്പുതറ സിഎച്ച്‌സി, കുമളി എഫ്എച്ച്‌സി, വാഴത്തോപ്പ് പിസിഎച്ച്‌സി, വാത്തിക്കുടി എഫ്എച്ച്‌സി, കുമാരമംഗലം എഫ്എച്ച്സി, ഉടുമ്പൻചോല എഫ്എച്ച്‌സി, രാജാക്കാട് എഫ്എച്ച്‌സി, പെരുവന്താനം എഫ്എച്ച്‌സി, വണ്ണപ്പുറം എഫ്എച്ച്‌സി, കാഞ്ചിയാർ എഫ്എച്ച്‌സി, കെ പി കോളനി എഫ്എച്ച്‌സി, വണ്ടിപ്പെരിയാർ സിഎച്ച്‌സി, പുറപ്പുഴ സിഎച്ച്‌സി, മുട്ടം സിഎച്ച്‌സി, കുടയത്തൂർ എഫ്എച്ച്‌സി. 
സ്വകാര്യ ആശുപത്രികൾ: കട്ടപ്പന സെന്റ് ജോൺസ്‌ ആശുപത്രി, തൊടുപുഴ ചാഴികാട്ട്‌ ആശുപത്രി, അടിമാലി മോണിങ് സ്റ്റാർ, അടിമാലി എംഎസ്എസ് ഇഖ്ര, വണ്ണപ്പുറം ബാവ സൺസ് അർച്ചന, നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റ്, തൊടുപുഴ ഫാത്തിമ ആശുപത്രി, തൊടുപുഴ അൽ അസ്ഹർ ആശുപത്രി, മുരിക്കാശേരി അൽഫോൺസ ആശുപത്രി, പന്നിമറ്റം ശാന്തിനികേതൻ ആശുപത്രി, മുതലക്കോടം ഹോളി ഫാമിലി ആശുപത്രി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top