18 December Thursday

അരിക്കൊമ്പനെ കൂട്ടിലാക്കാൻ 
‘വിക്രം’ ഇന്നെത്തും

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
ശാന്തൻപാറ
ശാന്തൻപാറ ചിന്നക്കനാൽ മേഖലയിലെ പ്രശ്നക്കാരനായ അരിക്കൊമ്പനെ പിടികൂടാൻ കുങ്കി ആനകളിലൊന്നായ വിക്രം തിങ്കളാഴ്ച എത്തും. വയനാട്ടിലെ മുത്തങ്ങയിൽനിന്ന് ലോറിയിലാണ് വിക്രമിനെ ഇവിടെ എത്തിക്കുന്നത്. 
 ആനയെ നിയന്ത്രിക്കുന്നതിനും പരിപാലിക്കുന്നതിനും രണ്ട് പാപ്പാന്മാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ സൂര്യ, കുഞ്ഞു, സുരേന്ദ്രൻ എന്നീ കുങ്കി ആനകളും ചൊവ്വാഴ്ച എത്തും. ഡോ. അരുൺസക്കറിയായുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പന്റെ നീക്കങ്ങൾ  നിരീക്ഷിച്ചുവരുകയാണ്. ഈ കാട്ടുകൊമ്പനെ പിടികൂടി പാർപ്പിക്കുന്നതിന് കോടനാട്ട് കൂടും ഒരുക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top