25 April Thursday

കോവിഡ് രോഗികൾ 1000 കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
ഇടുക്കി
ജില്ലയിൽ 1435 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ബുധനാഴ്‌ച 3591 ആളുകളെയാണ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട അടിയന്തരപ്രശ്‌നങ്ങൾ പരിഹരിക്കാൻ ടാസ്‌ക്‌ ഫോഴ്സ്‌ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. കലക്ടർ ഷീബ ജോർജ്‌ അധ്യക്ഷയായി. കരുതൽ ഡോസ്‌ എടുക്കാനുള്ള മുഴുവനാളുകൾക്കും രണ്ടാം ഡോഡ് എടുക്കാനുള്ളവർക്കും 31-ന് മുമ്പ്‌ വാക്‌സിൻ നൽകാൻ യോഗം തീരുമാനിച്ചു. വാക്സിൻ സൗകര്യം വർധിപ്പിക്കാൻ ആശുപത്രികൾക്കു പുറമെ മറ്റ് സ്ഥാപനങ്ങളിലും വിദ്യാർഥികൾക്കായി സ്‌കൂളുകളിലും ക്യാമ്പുകൾ നടത്തും.
അതിഥിത്തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ വാക്സിൻ നൽകുമെന്നും ഡിഎംഒ ജേക്കബ് വർഗീസ് അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാനും വാക്സിൻ നൽകാനും പഞ്ചായത്ത്‌തലത്തിൽ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും പ്രവർത്തനം ശക്തിപ്പെടുത്തി.
വിദ്യാർഥികളുടെ വാക്സിനേഷൻ വേഗത്തിലാക്കാൻ അധ്യാപകരുമായും രക്ഷാകർത്താക്കളുമായി പഞ്ചായത്ത് തലത്തിൽ ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകി. രോഗനിരക്ക് കൂടുതലുള്ള പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മൈക്ക് അനൗൺസ്‌മെന്റുകൾ ആരംഭിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികളുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ്‌ മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനും വാക്സിൻ നൽകാനും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകി. വാർഡ്തലത്തിൽ ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും വീടുകളിൽ നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top