25 April Thursday
യൂത്ത് കോൺഗ്രസ് ക്രിമിനലുകൾക്കെതിരെ

വിചാരണ സദസ്സുമായി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
തൊടുപുഴ
ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് ക്രിമിനലുകളെ പരസ്യവിചാരണ നടത്തി വിദ്യാർഥികളുടെ പ്രതിഷേധം. യൂണിറ്റ്, ലോക്കൽ കേന്ദ്രങ്ങളിൽ വിചാരണ സദസ്സ് സംഘടിപ്പിച്ചു. ജില്ലയിലെ നൂറോളം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴയിൽ വിവിധ കേന്ദ്രങ്ങളിൽ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ലിനു ജോസ്, പ്രസിഡന്റ്‌ ജോയൽ ജോസ്, ജില്ലാ കമ്മിറ്റിയംഗം ശ്രീരാഖി രാജൻ, ബിന്റോ എന്നിവർ ഉദ്ഘാടനം ചെയ്തു. കരിമണ്ണൂരിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ നിഖിൽ ഷാജൻ, ഏരിയ പ്രസിഡന്റ് ശ്രീജിത്ത്, ഡിവൈഎഫ്ഐ ബ്ലോക്ക്‌ ട്രഷറർ ഹബീബ്‌ എന്നിവർ ഉദ്ഘാടനം ചെയ്തു. മൂലമറ്റത്ത്‌ എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റിയംഗം സൽമാൻ ഉദ്‌ഘാടനം ചെയ്‌തു. ശാന്തൻപാറയിൽ സേനാപതി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ കെ സുകുമാരൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി വി ഷാജി, എസ്എഫ്ഐ നേതാക്കളായ ആൽവിൻ, ഷിന്റോ, റോജൻ, ശരൺ എന്നിവർ ഉദ്ഘാടനം ചെയ്തു. 
അടിമാലിയിൽ വിവിധ കേന്ദ്രങ്ങളിൽ എസ്എഫ്ഐ നേതാക്കളായ ജ്യോത്സന, കൃഷ്ണപ്രസാദ്, അബിൻ, അലൻ എന്നിവർ ഉദ്ഘാടനംചെയ്തു. പീരുമേട്ടിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി ജയ്സൺ, പ്രസിഡന്റ് ശ്രീക്കുട്ടൻ, കമ്മിറ്റിയംഗങ്ങളായ ജയകൃഷ്ണൻ, നാസർ എന്നിവർ ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top