20 April Saturday
ജില്ലാതല ഉദ്ഘാടനം ചെറുതോണിയിൽ

സർക്കാരിന്റെ 1000 ദിനാഘോഷം ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

 സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ‌്ച വൈകിട്ട് അഞ്ചിന് മന്ത്രി എം എം മണി നിർവഹിക്കും. ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് നാലിന് വാഴത്തോപ്പ് കവലയിൽനിന്നും സാംസ്‌കാരിക റാലി ആരംഭിക്കും.   പൊതുസമ്മേളനം, ആരോഗ്യജാഗ്രത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം, ആരോഗ്യസന്ദേശ യാത്രയുടെ ഫ്ലാഗ് ഓഫ‌്, ഇടുക്കി കുടിയേറ്റ സ്മാരക മ്യൂസിയത്തിന്റെ തറക്കല്ലിടൽ ‌എന്നിവ മന്ത്രി നിർവഹിക്കും. ആഘോഷങ്ങളോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന പ്രദർശന വിപണനമേള വ്യാഴാഴ്ച മുതൽ 27 വരെ ജില്ലാ പഞ്ചായത്ത്(ഐഡിഎ) മൈതാനിയിൽ നടക്കും. 

  പ്രദർശന വിപണനമേളയിൽ വിവിധ സർക്കാർ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും 80 സ്റ്റാളുകൾ ഉണ്ടാകും. പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം വ്യാഴാഴ‌്ച വൈകിട്ട് അഞ്ചിന‌് മന്ത്രി എം എം മണി നിർവഹിക്കും. ഇടുക്കി വോളിബോൾ അക്കാദമി ഇൻഡോർ സ്റ്റേഡിയവും ഉദ്ഘാടനം ചെയ്യും. വോളിബോൾ പ്രദർശന മത്സരത്തോടൊപ്പം മുൻകാല വോളിബോൾതാരങ്ങളെ ആദരിക്കും. പട്ടികജാതി‐ പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ വായ‌്പ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
     ജില്ലയുടെ കാർഷിക, കാർഷികാനുബന്ധ മേഖലകൾ, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ വൻ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 5000 കോടി രൂപയുടെ ഇടുക്കി പുനർജനി പാക്കേജ് സംബന്ധിച്ചുള്ള സെമിനാർ 21ന് പകൽ മൂന്നിന് നടക്കും. ജില്ലയുടെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളും നടക്കും.മൈതാനത്ത‌് എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളുണ്ടാവും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top