25 April Thursday
153 പേർക്ക‌് രോഗമുക്തി സ്വന്തം ലേഖകൻ

പ്രതിദിന കണക്കിൽ മുന്നിൽ; 162 പേർക്ക‌് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 തൊടുപുഴ

ജില്ലയിൽ തുടർച്ചയായി വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു. ഞായറാഴ‌്ച 162 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചാം  തവണയാണ് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 150 കടക്കുന്നത്. പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്. അതേസമയം, രോഗമുക്തരുടെ എണ്ണം ഉയരുന്നത‌് ആശ്വാസമാകുന്നുണ്ട‌്. ഞായറാഴ‌്ച 153 പേർക്കാണ‌് രോഗമുക്തി. ഇതിൽ 22 പേർ ഇതര ജില്ലക‌ളിൽ ചികിത്സയിൽ കഴിഞ്ഞവരാണ‌്. ഞായറാഴ‌്ച രോഗം സ്ഥിരീകരിച്ചവരിൽ 25 പേരുടെ  ഉറവിടം വ്യക്തമല്ല. 114 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത‌്. രണ്ട‌് ആരോഗ്യപ്രവർത്തകർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ 21 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഉറവിടം വ്യക്തമല്ലാത്തത‌്
കരുണാപുരം സ്വദേശിനികളായ മൂന്നുപേർ, കരുണാപുരം കൊച്ചറ സ്വദേശിനികളായ രണ്ടുപേർ, ഉടുമ്പൻചോല, മണക്കാട്, ദേവികുളം,
മറയൂർ എന്നിവിടങ്ങളിൽ രണ്ടുപേരുടെ വീതം രോഗ ഉറവിടം വ്യക്തമല്ല. കൊന്നത്തടി വിമലസിറ്റി, കക്കസിറ്റി എന്നിവിടങ്ങളിലും ഉറവിടമറിയാത്ത ഓരോ രോഗികളുണ്ട‌്. തൊടുപുഴ കാരിക്കോട്, പടിഞ്ഞാറേ കോടിക്കുളം, മുട്ടം, തട്ടക്കുഴ, കഞ്ഞിക്കുഴി, ശാന്തൻപാറ, ഇരട്ടയാർ എഴുകുവയൽ, കട്ടപ്പന ഇരുപതേക്കർ, പീരുമേട് എന്നിവിടങ്ങളിൽ ഒരാളുടെ വീതം രോഗ ഉറവിടം അറിവായിട്ടില്ല. ഏലപ്പാറയിലെ ഒരു ബാങ്ക് ജീവനക്കാരന്റെയും രോഗ ഉറവിടം വ്യക്തമല്ല.
തൊടുപുഴ താലൂക്കിൽ 59 രോഗികൾ
തൊടുപുഴ നഗരസഭയിലും താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും കോവിഡ‌് രോഗികൾ പെരുകുന്നു. തൊടുപുഴ നഗരപരിധിയിൽ 17 പേരുടെ പരിശോധനാഫലമാണ‌് പോസിറ്റീവായത‌്. നഗരസഭയോട‌് ചേർന്നുള്ള ഇടവെട്ടി പഞ്ചായത്തിൽ 12 രോഗികളും മുട്ടത്ത‌് 11 രോഗികളുമുണ്ട‌്. ഉടുമ്പന്നൂരിൽ എട്ടും കരിമണ്ണൂർ, വണ്ണപ്പുറം, മണക്കാട് പഞ്ചായത്തുകളിൽ മൂന്നു വീതവുമാണ‌് സമ്പർക്കരോഗം സ്ഥിരീകരിച്ചത‌്. കോടിക്കുളത്ത‌് രണ്ടുപേർക്കാണ‌് രോഗം. തൊടുപുഴ താലൂക്കിനോട‌് ചേർന്ന അറക്കുളത്ത‌് രണ്ടും കുടയത്തൂരിൽ ഒരാൾക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
ഹൈറേഞ്ചും ഹോട്ട‌്
കട്ടപ്പനയിൽ 15 പേർക്കാണ‌് രോഗം. കരുണാപുരത്തും ഉടുമ്പൻചോലയിലും 12 പേർക്കു വീതവും രോഗം ബാധിച്ചു. നെടുങ്കണ്ടം﹣10, അടിമാലി﹣- എട്ട‌്, മറയൂർ ﹣ഏഴ‌് എന്നിങ്ങനെയാണ‌് കോവിഡ‌് രോഗികൾ. പാമ്പാടുംപാറയിലും വെള്ളത്തൂവലിലും അഞ്ചുപേർക്കു വീതവും ഏലപ്പാറ, പെരുവന്താനം, കഞ്ഞിക്കുഴി, കൊക്കയാർ എന്നിവിടങ്ങളിൽ മൂന്നുപേർക്കു വീതവും രോഗം ബാധിച്ചു. ദേവികുളം, കൊന്നത്തടി, കുമളി പഞ്ചായത്തുകളിൽ രണ്ടുപേരുടെ വീതവും ചിന്നക്കനാൽ, ഇരട്ടയാർ, മാങ്കുളം, മൂന്നാർ, പീരുമേട്, ശാന്തൻപാറ, വണ്ടിപ്പെരിയാർ, വാത്തിക്കുടി പഞ്ചായത്തുകളിൽ ഒരാളുടെ വീതവും ഫലം പോസിറ്റീവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top