25 April Thursday

കുട്ടികൾക്കും സമ്മാനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
തൊടുപുഴ
നൂറുദിന പരിപാടിയിൽ കുട്ടികൾക്കുമുണ്ട്‌ സമ്മാനം. സ്‌കൂൾ വിദ്യാർഥികളുടെ ജീവിതത്തിലും കാഴ്ചപ്പാടിലും സമൂലമായ മാറ്റങ്ങൾക്ക്‌ തുടക്കംകുറിച്ച സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ പദ്ധതി ജില്ലയിൽ പുതുതായി എട്ട്‌ സ്‌കൂളിൽകൂടി അനുവദിച്ചു. ഇതോടെ ജില്ലയിൽ 45 സ്‌കൂളിൽ എസ്‌പിസി യൂണിറ്റാകും. കുഴിത്തൊളു ദീപ ഹൈസ്കൂൾ, വണ്ണപ്പുറം എസ്‌എൻഎം വിഎച്ച്‌എസ്‌എസ്‌, പുന്നയാർ സെന്റ്‌ തോമസ് ഹൈസ്കൂൾ, പാറത്തോട് സെന്റ് ജോർജ്‌ ഹൈസ്കൂൾ, മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ, വാഴത്തോപ്പ് സെന്റ് ജോർജ്‌ ഹയർ സെക്കൻഡറി സ്കൂൾ, വെള്ളാരംകുന്ന് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ എന്നീ സ്കൂളിലാണ്‌ പദ്ധതി അനുവദിച്ചത്‌. 
    സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറായി നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എ ജി ലാലും അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസറായി എസ്‌ ആർ സുരേഷ്ബാബുവും ആണ് ചുമതല വഹിക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top