25 April Thursday

ആരോഗ്യരംഗത്തിന്‌ കരുത്തേകും

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
തൊടുപുഴ
സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ലോ റേഞ്ച്‌ മേഖലയിലെ ആരോഗ്യരംഗത്തിനും കൂടുതൽ നേട്ടം. തൊടുപുഴ ജില്ലാ ആശുപത്രിയിൽ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ ശൃംഖല പ്രവർത്തിച്ചുതുടങ്ങി. കോവിഡ്‌ മൂന്നാം തരംഗത്തെ അതിജീവിക്കുന്നതിന് മുന്നൊരുക്കമായിട്ടാണ് ഈ സംവിധാനം.
     പൈപ്പുലൈൻ മുഖേന തൊടുപുഴ,  സർക്കാരിന്റെ നൂറുദിന ,  ആരോഗ്യരംഗം കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ വാർഡിലെ 62 കിടക്കയിലും ഹൈ ഡിപ്പെൻഡൻസി യൂണിറ്റിലെ 22 കിടക്കയിലും എത്തിക്കാനാവും. 
  കോവിഡ്‌ കാരണം ബുദ്ധിമുട്ടുന്ന നൂറുകണക്കിന്‌ പേർക്ക്‌ ആശ്വാസം പകരുന്നതാണ്‌ പുതിയ സംവിധാനം. ദേശീയ ആരോഗ്യദൗത്യത്തിന്റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ ഭാഗമായ ബ്രാഹ്മിൻസ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് ഓക്സിജൻ വിതരണശൃംഖല സ്ഥാപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top