24 April Wednesday

പരിഭ്രാന്തിപരത്തി അടിമാലി ടൗണിൽ കാട്ടുപന്നി

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
അടിമാലി 
അടിമാലി ടൗണിന് സമീപം കാട്ടുപന്നി റോഡിലിറങ്ങി അരമണിക്കൂറോളം പരിഭ്രാന്തി പരത്തി. കാംകോ ജങ്ഷനിൽ  കൊച്ചി–- ധനുഷ്കോടി ദേശീയപാതയിലെത്തിയ കാട്ടുപന്നി സമീപത്തെ ടൂറിസ്റ്റ് ഫോമിന്റെ ഷട്ടറിൽ ആദ്യം ഇടിച്ചു. പിന്നീട് ഇവിടെ നിന്ന് റോഡിന് എതിർവശത്തുള്ള ഹോട്ടലിലേക്കും വർക്ക് ഷോപ്പിലേക്കും പാഞ്ഞു കയറാൻ ശ്രമം നടത്തി. വർക്ക്‌ഷോപ്പ് തൊഴിലാളികളും സമീപവാസികളും ചേർന്ന് തുരത്തി ഓടിക്കാൻ ശ്രമിച്ചതോടെ സമീപത്ത് ഹോട്ടൽ നടത്തുന്ന പൂക്കുന്നൻ ബിനുവിന്റെ വീട്ടുമുറ്റത്തേക്ക് പന്നി ഓടിക്കയറി. ഇവിടെയും രക്ഷപെടാൻ വഴിയില്ലെന്ന് കണ്ടതോടെ പുറത്തിറങ്ങി സമീപത്തെ വീടിന്റെ ഗേറ്റും തകർത്ത് പുറകിലെ പറമ്പിലേക്ക് ഓടി രക്ഷപ്പെട്ടു. കാട്ടുപന്നി ടൗണിലെത്തിയതിന്റെ ആശങ്കയിലാണ്‌ നാട്ടുകാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top