24 April Wednesday

സ്ത്രീധനമുക്ത സന്ദേശമുയർത്തി വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

വനിതാ കമീഷൻ കലക്ടറേറ്റിൽ നടത്തിയ സിറ്റിങ്ങിൽ ശാരീരിക ബുദ്ധിമുട്ടുള്ള പരാതിക്കാരിയുമായി വാഹനത്തിന്റെ അടുത്തുനിന്ന് കമീഷനംഗം 
ഷാഹിദ കമാൽ സംസാരിക്കുന്നു

ഇടുക്കി 
സ്ത്രീധനമുക്ത കേരളം എന്ന സന്ദേശമുയർത്തി ക്യാമ്പസുകളിലൂടെ ക്യാമ്പയിനുമായി വനിതാ കമീഷൻ. ഇതിന്റെ ഭാഗമായി മറയൂർ ഐഎച്ച്ആർഡി കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. വരുംദിവസങ്ങളിൽ ബാക്കിയുള്ള കോളേജുകളിലും ക്യാമ്പയിൻ നടത്തുമെന്ന് കമീഷനംഗം ഷാഹിദ കമാൽ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. സിറ്റിങ്ങിൽ 70 പരാതികൾ പരിഗണിച്ചു. എന്നാൽ, ജില്ലയിലെ പ്രാദേശിക അവധിയെ തുടർന്ന് 40 കേസുമായി ബന്ധപ്പെട്ട ആളുകളാണ് എത്തിയത്. ഇതിൽ 10 പരാതികൾ തീർപ്പാക്കി. ആറ് കേസ് വിവിധ വകുപ്പുകളിലേക്ക് അന്വേഷണ റിപ്പോർട്ടിനായി കൈമാറി. കഴിഞ്ഞ സിറ്റിങ്ങിൽ വരാൻ സാധിക്കാത്തതും വീണ്ടും പരിഗണിക്കേണ്ടതുമായ 54 കേസുകൾ അടുത്ത ഹിയറിങ്ങിലേക്ക് മാറ്റി. ആകെയുള്ള 70 കേസുകളിൽ 20 എണ്ണം പുതുതായി ലഭിച്ചവയാണ്. മദ്യപാനവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ കമീഷന് ലഭിക്കുന്നുണ്ട്. ലഹരിവിരുദ്ധ ക്യാമ്പയിനുകൾ കമീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്നും ഷാഹിദ കമാൽ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top