25 April Thursday

ദുരിതബാധിത കുടുംബങ്ങളെ 
മാറ്റിപ്പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

മന്ത്രി കെ രാധാകൃഷ്ണൻ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നു

ഏലപ്പാറ
സർക്കാർ സംവിധാനം ഉണർന്നുപ്രവർത്തിച്ചു. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമായി. കൊക്കയാർ പഞ്ചായത്തിലെ 500 പേരെയും പെരുവന്താനം പഞ്ചായത്തിലെ 80 കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ സമയബന്ധിതമായി മാറ്റിപ്പാർപ്പിച്ചു. കൊക്കയാർ, അഴങ്ങാട്, മേലോരം ആനചാരി, ഉറമ്പിക്കര, മുക്കുളം, മുപ്പത്തിയഞ്ചാം മൈൽ എന്നിവിടങ്ങളിലുള്ളവരാണ്‌ ക്യാമ്പിലുള്ളത്‌. കനകപുരം, കുറ്റിപ്ലാങ്ങാട്, കള്ളിവയൽ സ്‌കൂളുകളിലാണ്‌ ക്യാമ്പ് പ്രവർത്തിക്കുന്നത്.
 വാഴൂർ സോമൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം കെ ടി ബിനു എന്നിവരുടെ നേതൃത്വത്തിൽ കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ, പഞ്ചായത്തംഗം നെച്ചൂർ തങ്കപ്പൻ എന്നിവരുടെ ഇടപെടലിലാണ്‌ ഏകോപിപ്പിച്ചുള്ള രക്ഷാദൗത്യങ്ങൾ നിറവേറ്റിയത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ രാജൻ, കെ രാധാകൃഷ്ണൻ എന്നിവരും ദുരന്തസ്ഥലം സന്ദർശിച്ച്‌ രക്ഷാദൗത്യം ഏകോപിപ്പിച്ചു. ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ, പീരുമേട് തഹസിൽദാർ, ജില്ലാ പൊലീസ് മേധാവി, അഗ്നിശമന സേനയും ദുരന്തനിവാരണസേനയും നാട്ടുകാരും സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top