08 December Friday
ജില്ലാതല വിശ്വകര്‍മ ദിനാചരണം

വിശ്വകര്‍മജരുടെ ഉന്നമനത്തിന് 
പരിഗണന: മന്ത്രി റോഷി

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023
കട്ടപ്പന
വിശ്വകർമജരുടെ സാമുദായ ഉന്നമനത്തിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അഖില കേരള വിശ്വകർമ മഹാസഭ ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ നടത്തിയ വിശ്വകർമ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
    രാജ്യത്തിന്റെ മഹാത്തായ സൃഷ്ടികളിൽ ഏറെയും വിശ്വകർമരുടെ സംഭാവനയാണ്. എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭൂവിനിയോഗ ഭേദഗതി ബില്ലിലൂടെ ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ ഭൂരിഭാഗവും പരിഹരിക്കപ്പെടുകയാണ്. പട്ടയവിഷയങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി ജനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിന് അറുതിയാകുന്നു. ഭൂവിനിയോഗ ഭേദഗതി ബിൽ യാഥാർഥ്യമാക്കാൻ പരിശ്രമിച്ച എം എം മണി എംഎൽഎയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
വിശ്വകർമജർ അവഗണിക്കാനാകാത്ത ജനവിഭാഗമാണെന്ന് എം എം മണി എംഎൽഎ. സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രധാന നിർമിതികളെല്ലാം വിശ്വകർമജരുടെ സംഭാവനകളാണ്. തൊഴിലാളികളായ സമുദായ അംഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തിൽ സംഘടിച്ചുനിൽക്കണമെന്നും അധികാരികളുടെ ശ്രദ്ധയിൽകൊണ്ടുവരാനുള്ള പരിശ്രമം നടത്തണമെന്നും എം എം മണി പറഞ്ഞു.
ആഘോഷ കമ്മിറ്റി ചെയർമാൻ ഇ ആർ രവീന്ദ്രൻ അധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. സഭസംസ്ഥാന ട്രഷറർ കെ മുരളീധരൻ, ജില്ലാ പ്രസിഡന്റ് കെ കെ സത്യദേവൻ, നഗരസഭ കൗൺസിലർമാരായ ധന്യഅനിൽ, ഐബിമോൾ രാജൻ, സ്വാഗതസംഘം ജനറൽ കൺവീനർ ജി സത്യൻ, ഇ എസ് ബിജു, ടി സി ഗോപാലകൃഷ്ണൻ, അശോകൻ മാഞ്ചിറയ്ക്കൽ, പുഷ്പ ബിജു, ജയ രാജു തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന ശോഭായാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. തൊടുപുഴ ശിവദം സംഘത്തിന്റെ മെഗാ തിരുവാതിര കളിയും കട്ടപ്പന ഇൻഡോട്ട് റിതത്തിന്റെ ഗാനമേളയും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top