19 April Friday

159 റോഡ്‌ 3 മാസത്തിനുള്ളിൽ ഗതാഗതയോഗ്യമാക്കും: മന്ത്രി ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
കുട്ടിക്കാനം
സംസ്ഥാനത്ത് 1,451 കോടി രൂപ മുതൽമുടക്കി കിഫ്ബി സഹായത്തോടെ 159 റോഡുകൾകൂടി മൂന്ന്‌ മാസത്തിനുള്ളിൽ ഗതാഗതയോഗ്യമാക്കുമെന്ന്‌ യോഗത്തിൽ അധ്യക്ഷനായ മന്ത്രി ജി സുധാകരൻ പറഞ്ഞു. മലയോര ഹൈവേക്കായി 3,500 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 41 റീച്ചുകളിൽ 23 സ്ഥലങ്ങളിൽ പണി ആരംഭിച്ചു. 12 ഇടങ്ങളിൽ വനംവകുപ്പിന്റെ അനുമതി ലഭിക്കാനുണ്ട്‌. പുളിയൻമല,- -മയിലാടുംപാറ, എല്ലക്കൽ എന്നിങ്ങനെ ജില്ലയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന ഹൈവേ ജില്ലയിൽ എല്ലായിടത്തും വികസനമെത്തിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി എം എം മണി പറഞ്ഞു. കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തിയ ജില്ലാ ഉദ്ഘാടനയോഗത്തിൽ മുഖ്യമന്ത്രിക്കുവേണ്ടി ഇ എസ് ബിജമോൾ എംഎൽഎ ശിലാഫലകം അനാവരണം ചെയ്തു. 
കെആർഎഫ്ബി പ്രോജക്ട്‌ ഡയറക്ടർ എൽ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ വാഴൂർ സോമൻ, ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി എസ് രാജൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലിസ് സണ്ണി, ജില്ലാ പഞ്ചായത്തംഗം അഡ്വ. സിറിയക്ക് തോമസ്, ഹെലിബറിയ ടീ പ്ലാന്റേഷൻ എംഡി അശോക് ദർഗാർ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വി പി ജാഫർഖാൻ നന്ദി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top