24 April Wednesday

വാത്തിക്കുടിയില്‍ പുലിയെ പിടിക്കുന്നതിന് കൂട് സ്ഥാപിക്കും: മന്ത്രി റോഷി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
മുരിക്കാശേരി
വാത്തിക്കുടി പഞ്ചായത്തിലെ പുലിയുടെ സഞ്ചാരപാതയിൽ നിരീക്ഷണ ക്യാമറയും  പുലിയുടെ സാന്നിധ്യം ഉറപ്പായാൽ പിടിക്കുന്നതിനായി കൂടും സ്ഥാപിക്കുമെന്ന്  മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ്‌ തീരുമാനം. വിദഗ്‌ധ പരിശീലനം കിട്ടിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ച് പ്രദേശത്ത് പെട്രോളിങ്ങ്‌ ശക്തമാക്കും. ആശങ്കയുണ്ടാക്കുന്ന പരസ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും സംശയങ്ങൾവാർഡ്അംഗങ്ങളെയോ,മറ്റ്‌ ജനപ്രതിനിധികളെയോ, വനംവകുപ്പ്‌ ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്നും സർവകക്ഷിയോഗം നിർദേശിച്ചു.  
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു ജോസ്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സിബിച്ചൻ തോമസ്, കോട്ടയം ഡിഎഫ്ഒ എൻ രാജേഷ്, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രൻ, സ്ക്വാഡ് ഡിഎഫ്ഒ സന്ദീപ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡിക്ലർക്ക് സെബാസ്റ്റ്യൻ, പടമുഖം സെൻറ് ജോസഫ് പള്ളി വികാരി ഫാ. ഷാജി പൂത്തറ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്‌ ജോസ് വർഗീസ്, പഞ്ചായത്തംഗങ്ങളായ റോണിയോ എബ്രാഹം, കെ എ അലിയാർ, സുനിത സജീവ്, വിവിധ പാർടി പ്രതിനിധികളായ വിനോദ് ജോസഫ്, തോമസ് കാരയ്ക്കാവയലിൽ, ഇ എൻ ചന്ദ്രൻ, കെ ആർ സജീവ് തുടങ്ങിയവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top