29 March Friday
ഇടുക്കി പാക്കേജ്‌

ക്ഷീരകർഷകർക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ നിർമിച്ച പാണ്ടിപ്പാറ ആപ്കോസ് മന്ദിരം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യുന്നു

 
ഇടുക്കി
സുവർണജൂബിലി നിറവിലുള്ള ജില്ലയിൽ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുമെന്ന്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ ക്ഷീര കർഷകസംഗമത്തിന്റെ സമാപന സമ്മേളനവും ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ നിർമിച്ച പാണ്ടിപ്പാറ ആപ്കോസ് മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
     പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. മികച്ച ക്ഷീരകർഷകരെയും ക്ഷീരമേഖലയ്‌ക്ക്‌ കൂടുതൽ ഫണ്ട് അനുവദിച്ച ത്രിതല പഞ്ചായത്തുകളെയും ആദരിച്ചു. ഡെയറി ക്വിസും നടത്തി. മികച്ച ക്ഷീരകർഷകൻ -തങ്കമണി കൊച്ചുവീട്ടിൽ സേവ്യർ ചാക്കോ, മികച്ച ക്ഷീരകർഷക -പാണ്ടിപ്പാറ മുണ്ടപ്പാറ ഫിലോമിന സണ്ണി അടക്കമുള്ളവർക്ക്‌ ഉപഹാരം നൽകി.
        സംഗമത്തിന്റെ ഭാഗമായി നടത്തിയ സെമിനാർ മിൽമ ഡയറക്ടർ ബോർഡംഗം കെ കെ ജോൺസൺ ഉദ്ഘാടനം ചെയ്തു. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ടി ഡി ജോസഫ് ക്ലാസ് നയിച്ചു. മിൽമ എറണാകുളം മേഖലാ യൂണിയൻ അംഗം പോൾ മാത്യു സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
   ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് എബി തോമസ്, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മാത്യു കെ ജോൺ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, ക്വാളിറ്റി കൺട്രോൾ ഓഫീസർ ട്രീസ തോമസ്, സോണി ചൊള്ളാമഠം എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top