06 July Sunday

വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക്‌ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

ദേവികുളം ഇരച്ചിൽപാറയിൽ അപകടത്തിൽപ്പെട്ട കാർ

മൂന്നാർ
വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിലിടിച്ച ശേഷം 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കൾ പുലർച്ചെ 4.30ന്‌ ദേവികുളം ഇരച്ചിൽപാറയിലാണ് അപകടം. 
    പെരിന്തൽമണ്ണ സ്വദേശികളായ നാലംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ താമസിച്ചിരുന്ന ഇവർ കൊളുക്കുമലയിലേക്ക്‌ പോകുമ്പോഴായിരുന്നു സംഭവം. ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്ന ദേവികുളത്തെ റേഷൻ കടക്കാരനായ രാജയുടെ വാഹനത്തിൽ ഇടിച്ചശേഷം താഴ്ഭാഗത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രണ്ടു വാഹനങ്ങളും പൂർണമായി തകർന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top