29 March Friday
ഉദ്‌ഘാടനം നാളെ

8 സ്‌കൂളിൽകൂടി എസ്‌പിസി യൂണിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
ഇടുക്കി
സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 165 വിദ്യാലയത്തിൽക്കൂടി സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ പദ്ധതി അനുവദിച്ചു. ജില്ലയിൽ പുതുതായി എട്ട്‌ സ്‌കൂളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. നിയമം സ്വമേധയ അനുസരിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിവരുന്നതാണ്‌ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് പദ്ധതി.
ജില്ലയിൽ കുഴിത്തൊളു ദീപ ഹൈസ്കൂൾ, വണ്ണപ്പുറം എസ്‌എൻഎം വിഎച്ച്‌എസ്‌എസ്‌, പുന്നയാർ സെന്റ്‌ തോമസ് ഹൈസ്കൂൾ, പാറത്തോട് സെന്റ് ജോർജ്‌ ഹൈസ്കൂൾ, മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ, വാഴത്തോപ്പ് സെന്റ് ജോർജ്‌ ഹയർ സെക്കൻഡറി സ്കൂൾ, വെള്ളാരംകുന്ന് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ എന്നിങ്ങനെ എട്ട്‌ സ്കൂളിലാണ്‌ പദ്ധതി അനുവദിച്ചിട്ടുള്ളത്.
     ഇതോടെ സംസ്ഥാനത്ത് 968 വിദ്യാലയത്തിൽ എസ്‌പിസി പദ്ധതി വ്യാപിക്കുകയാണ്. ജില്ലയിൽ 45 സ്‌കൂളിലും യൂണിറ്റാകും. പുതിയ സ്കൂളുകളിൽ പദ്ധതി വെള്ളി പകൽ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പദ്ധതി അനുവദിച്ച മുഴുവൻ സ്കൂളുകളിലും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഓഫ്‌ലൈൻ പരിപാടികളും സംഘടിപ്പിക്കും. 
  ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, എംപി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, മറ്റ്‌ ജനപ്രതിനിധികൾ, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി, മറ്റ്‌ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറായി നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എ ജി ലാൽ, അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസറായി എസ്‌ ആർ സുരേഷ്ബാബു എന്നിവരാണ്‌ മേൽനോട്ടം വഹിക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top