02 July Wednesday

വാക്‌സിനേഷനിൽ കുമളി പഞ്ചായത്ത് ഒന്നാമത്

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

കുമളി ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കുന്ന ആദ്യ പഞ്ചായത്തായതിന്റെ പ്രഖ്യാപനം ഡിഎംഒ എൻ പ്രിയ നടത്തുന്നു

കുമളി
ജില്ലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളവയിൽ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കുന്ന ആദ്യ പഞ്ചായത്തായി കുമളി.  പ്രിയദർശിനി ഹാളിൽ നടന്ന യോഗത്തിൽ ഡിഎംഒ എൻ പ്രിയ പ്രഖ്യാപനം നടത്തി. കുമളി പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തി ഷാജിമോൻ അധ്യക്ഷയായി. 
    ആദ്യഘട്ടം 18 വയസ്സിന് മുകളിലുള്ള 27,000 പേർക്കാണ് വാക്സിനേഷൻ നടത്തിയത്. രണ്ടാംഘട്ടം 12,967 പേർക്കും വാക്സിനേഷൻ നടത്തി. ആകെ 36,500 ഡോസ് ഇതുവരെ നൽകി. ചടങ്ങിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ആദ്യഘട്ട ഡോസ് എടുക്കുന്നതിൽ വിമുഖത കാണിച്ച ആദിവാസിമേഖലകളിൽ ഉൾപ്പെടെ ബോധവൽക്കരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സൺസി മാത്യു, കെ എം സിദ്ദീഖ്, ഡോ. ഗീതു വർഗീസ്, കെ സെൻകുമാർ, ജോസുകുട്ടി, പഞ്ചായത്തംഗങ്ങൾ, മറ്റ്‌ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top