20 April Saturday
കട്ടപ്പന സഹകരണ ആശുപത്രിയിൽ

ഗർഭാശയത്തിനുള്ളിലെ 6 കിലോ തൂക്കമുള്ള മുഴ നീക്കംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
കട്ടപ്പന
ഗർഭാശയത്തിനുള്ളിലെ ആറ്‌ കിലോ തൂക്കമുള്ള മുഴ നീക്കംചെയ്ത് കട്ടപ്പന സഹകരണ ആശുപത്രി. അന്യാർതൊളു ചെരുവിള പുത്തൻവീട്ടിൽ വസന്തയുടെ(51) വയറിനുള്ളിലെ മുഴയാണ് നീക്കംചെയ്തത്. കോട്ടയം മെഡിക്കൽ കോളേജിൽ ഇപ്പോൾ ശസ്ത്രക്രിയ ചെയ്യാൻ കഴിയില്ലെന്നറിയിച്ച് വസന്തയെ തിരിച്ചയച്ചിരുന്നു. 
 ചില സ്വകാര്യ ആശുപത്രികളും സ്‌കാനിങ്ങിൽ മുഴയുടെ വലുപ്പം കൂടുതലായി കണ്ടതോടെ ശസ്ത്രക്രിയ നടത്താൻ തയ്യാറായില്ല. തുടർന്നാണ്‌ സഹകരണ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഗൈനക്കോളജി വിഭാഗത്തിന്റെ തലവൻ ഡോ. ജോസൻ വർഗീസിനെ തേടി വസന്ത എത്തിയത്. റിപ്പോർട്ടുകൾ പരിശോധിച്ചശേഷം ശസ്ത്രക്രിയക്കുള്ള തീയതി നിശ്ചയിക്കുകയായിരുന്നു. പ്രമേഹരോഗിയായിരുന്ന വസന്തയെ മറ്റ്‌ പരിശോധനകളും കോവിഡ് ടെസ്റ്റും നടത്തിയ ശേഷം ബുധനാഴ്ച പകൽ 11 ന്‌ ശസ്‌ത്രക്രിയക്ക്‌ വിധേയയാക്കി.
ഗർഭാശയത്തിലും അണ്ഡാശയത്തിലും വലിയ ഭാരമുള്ള മുഴ വളർന്നതോടെ യാത്ര ചെയ്യാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഇവർ. വസന്തയുടെ കുടുംബാംഗങ്ങളെല്ലാം ശസ്ത്രക്രിയ സമയത്ത് ആശുപത്രിയിൽ എത്തിയിരുന്നു. വസന്തയ്‌ക്ക് നാലുദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്ന്‌ ഗൈനക്കോളജിസ്റ്റ് ഡോ. ജോസൻ വർഗീസ് പറഞ്ഞു. വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയ ഡോക്‌ടർമാരെയും നേഴ്സുമാരെയും ആശുപത്രി ഭരണസമിതി അഭിനന്ദിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top