20 April Saturday
എൽഡിഎഫ് സ്വാതന്ത്ര്യദിനാഘോഷം

വർഗീയതയ്‌ക്കെതിരെ ഉയർന്നത്‌ 
മതനിരപേക്ഷതയുടെ പതാക

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ ദേശീയ പതാക ഉയർത്തുന്നു

 
ചെറുതോണി 
ജാതി-മത വർണ വിവേചനങ്ങൾക്കും വർഗീയതയ്‌ക്കുമെതിരെ  മതേതരത്വ സന്ദേശമുയർത്തി എൽഡിഎഫ്‌ ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികദിനാഘോഷം ശ്രദ്ധേയമായി. മന്ത്രി റോഷി അഗസ്‌റ്റ്യൻ ഉദ്‌ഘാടനം ചെയ്‌തു. 
   മതേതരത്വം സംരക്ഷിച്ചുള്ള വികസന കാഴ്ചപ്പാടാണ് കേരളത്തിന്റെ മുന്നേറ്റത്തിന്‌ സഹായിച്ചതെന്ന്‌ മന്ത്രി പറഞ്ഞു. പ്രളയവും കോവിഡും സംസ്ഥാനത്തിന്റെ വികസനത്തെ മുരടിപ്പിച്ചപ്പോഴും ഇടുക്കിക്ക് മുഖ്യപരിഗണന നൽകി. സർക്കാർ പദ്ധതികൾ അനുവദിച്ചതിലൂടെ  പുനർനിർമാണം വേഗത്തിലാക്കാൻ കഴിഞ്ഞു. പ്രതിസന്ധികളിലും പട്ടിണികൂടാതെ കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനായതും ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണ്. ബഫർസോൺ പ്രശ്നം പരിഹരിക്കുന്നതിന് നടപടികൾ സർക്കാർ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ജില്ലയുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിയമനിർമാണം നടത്താനും നടപടിയായി. 
 ഇടുക്കിയുടെ സുവർണ ജൂബിലി വർഷത്തിൽത്തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ നൂറ് വിദ്യാർഥികൾക്ക് പ്രവേശനം നൽകി സെപ്തംബർ മാസത്തോടെ അധ്യായന വർഷം ആരംഭിക്കുവാൻ കഴിയുന്നത് അഭിമാനകരമായ നേട്ടമാണ്. അഞ്ചുവർഷം കഴിയുമ്പോൾ കേരളത്തിന്റെ ആരോഗ്യരംഗത്തിന് ഓരോ വർഷവും നൂറുഡോക്ടർമാരെ ഇടുക്കിയ്‌ക്ക് സംഭാവന ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
   സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി മുഖ്യപ്രഭാഷണം നടത്തി. എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ അധ്യക്ഷനായി. യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, എൻസിപി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, നേതാക്കളായ സിബി മൂലേപ്പറമ്പിൽ, മാത്യു ജോർജ്‌, റോമിയോ സെബാസ്റ്റ്യൻ, കെ എം ജോസഫ്, ജോർജ്‌ അഗസ്റ്റിൻ, കെ എം സുലൈമാൻ, എം എ ജോസഫ്, സി എം അസീസ്, പോൾസൺ മാത്യു, ജോണി ചെറുപറമ്പിൽ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ ഓഫീസുകളിലും പാർടി ഓഫീസുകളിലും പതാക ഉയർത്തി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top