26 April Friday

വിനോദസഞ്ചാരികളുടെ ട്രാവലർ മറിഞ്ഞ് 22 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
അടിമാലി
എറണാകുളം പനങ്ങാട് ചെമ്മീൻകെട്ടിൽ ജോലി ചെയ്യുന്ന സ്ത്രീതൊഴിലാളികളും കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രാവലർ ആനച്ചാൽ വണ്ടർവാലി പാർക്കിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞു. ഡ്രൈവർ പനങ്ങാട് ഞാവതടത്തിൽ സുധൻ(56), യാത്രക്കാരായ ചാത്തമ്മ സ്വദേശികളായ രമണി വേലായുധൻ (61), പി കെ ശാന്ത (64), അശോകൻ  (58), സുശീല (50), സീനത്ത് (56), കുഞ്ഞുപെണ്ണ്  (70), വത്സല (45), ഇന്ദിര  (47), കുമാരി (56), സീനത്ത് (55), സുലേതാ (57), സുലേതയുടെ കൊച്ചുമകൾ ശ്രീലക്ഷ്മി  (7), പി എ രാധ  (57), പനങ്ങാട് സ്വദേശികളായ പച്ച (68), അനാമിക (15),  അഖില (11), ആയുഷ് (4), ലീല (69), ബുഷറ (55), സൂര്യ (38) എന്നിവർക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വ്യാഴാഴ്ച രാവിലെയാണ് സംഘം മൂന്നാർ സന്ദർശനത്തിനായി എത്തിയത്.  വൈകിട്ടോടെ എറണാകുളത്തേക്ക് മടങ്ങും വഴിയാണ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. ഡ്രൈവർ നടത്തിയ സമയോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top