26 April Friday
ജോസഫ്‌ ചിലമ്പന്‌ പുരസ്‌കാരം സമ്മാനിച്ചു

മോബിൻ മോഹന്‌ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അനുമോദനം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
കട്ടപ്പന 
കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവ് മോബിൻ മോഹനെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംഘം മുൻ ജില്ലാ സെക്രട്ടറിയും പ്രമുഖ കലാ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ഡോ. എൻ ഗോപാലകൃഷ്ണന്റെ സ്മരണാർഥം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം പ്രശസ്ത നാടകനടൻ ജോസഫ് ചിലമ്പന്‌ സമ്മാനിച്ചു.
  കട്ടപ്പന ഇ എം എസ് മന്ദിരത്തിൽ ചേർന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്‌തു. മോബിന് മെമന്റോയും കെെമാറി. എൻ ഗോപാലകൃഷ്ണൻ പുരസ്കാരം ജോസഫ് ചിലമ്പന് കേരള സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ തിലകൻ കൈമാറി. കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ജയചന്ദ്രൻ, മാത്യു നെല്ലിപ്പുഴ എന്നിവർ സംസാരിച്ചു. ചിത്രകാരൻ കെ എ അബ്ദുൾ റസാഖ്‌ മോബിൻ മോഹന് ചിത്രവും സമർപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top