25 April Thursday

കേന്ദ്രനയങ്ങൾക്കെതിരെ 
ജീവനക്കാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
തൊടുപുഴ 
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യമുയർത്തി എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ യൂണിറ്റ്‌ കേന്ദ്രങ്ങളിൽ ധർണ നടത്തി. 
     ജില്ലയിൽ 56 കേന്ദ്രങ്ങളിലും വനിതാ ജീവനക്കാരുടെ അധ്യക്ഷതയിലായിരുന്നു  ധർണ. തൊടുപുഴ സിവിൽ സ്‌റ്റേഷനിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സീമ എസ്‌ നായർ, വിദ്യാഭ്യാസ സമുച്ചയത്തിൽ ജില്ലാ സൈക്രട്ടറി എസ്‌ സുനിൽകുമാർ, കട്ടപ്പന സിവിൽ സ്‌റ്റേഷനിൽ ജില്ലാ പ്രസിഡന്റ്‌ കെ കെ പ്രസുഭകുമാർ, കുയിലിമല സിവിൽ സ്റ്റേഷനിൽ സംസ്ഥാന കമ്മിറ്റിയംഗം സി എസ്‌ മഹേഷ്‌, കുമളിയിൽ കെ സി സജീവൻ, ദേവികുളത്ത്‌ വി എസ്‌ സുനിൽ, നെടുങ്കണ്ടത്ത്‌ ടി ജി രാജീവ്‌, പീരുമേട്ടിൽ നീനാ ഭാസ്‌കരൻ, അടിമാലിയിൽ എം എ സുഭാഷ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ്‌ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ കൗൺസിൽ അംഗങ്ങൾ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top