27 April Saturday

ജ്വലിച്ചുയർന്ന്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

 ഇടുക്കി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ ഉൾപ്പെടുത്തിയതിൽ ജ്വലിച്ചുയർന്ന്‌ പ്രതിഷേധം. ഭരണഘടനയും മൗലികാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നാടൊറ്റക്കെട്ടായി അണിചേർന്നു. ആയിരക്കണക്കിന്‌ കേന്ദ്രങ്ങളിൽ കൃത്യമായി കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചു മാതൃകാസമരമാണ്‌ സംഘടിപ്പിച്ചത്‌.
 കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നടന്ന സമരം മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ഇബി ജങ്‌ഷനിൽ ഏരിയ സെക്രട്ടറി വി ആർ സജി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ്‌ മോഹനൻ സംസാരിച്ചു. ചേലച്ചുവട്ടിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സമരം ഉദ്‌ഘാടനം ചെയ്‌തു. ചെറുതോണിയിൽ എൽഡിഎഫ്‌ കൺവീനർ കെ കെ ശിവരാമനും തോപ്രാംകുടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസും ഉദ്‌ഘാടനംചെയ്‌തു. തങ്കമണിയിൽ ജില്ലാ കമ്മിറ്റിയംഗം റോമിയോ സെബാസ്‌റ്റ്യനും ഡബിൾകട്ടിങ്ങിൽ ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യുവും മരിയാപുരത്ത്‌ ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷും ഉദ്‌ഘാടനം ചെയ്‌തു. തൊടുപുഴയിൽ പ്രതിഷേധ സംഗമം നഗരസഭ ബസ് സ്റ്റാൻഡിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി പുറപ്പുഴയിലും ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ വെങ്ങല്ലൂർ സിഗ്നൽ ജങ്ഷനിലും ഉദ്ഘാടനം ചെയ്തു.
 ഉപ്പുതറയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ, മുണ്ടക്കയം ഈസ്റ്റ്, മണിക്കൽ, പുള്ളിക്കാനം എന്നീ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ടി ബിനു, നിശാന്ത് വി ചന്ദ്രൻ, ഏലപ്പാറയിൽ ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ വി ബേബി പണിക്കൻകുടിയിലും ടി എം കമലം എൻആർ സിറ്റിയിലും വി എ കുഞ്ഞുമോൻ രാജാക്കാട്ടിലും ഷൈലജ സുരേന്ദ്രൻ ബൈസൺവാലിയിലും എം എൻ ഹരിക്കുട്ടൻ രാജകുമാരിയിലും സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ പീരുമേട്ടിലും ഏരിയ സെക്രട്ടറി ജി വിജയാനന്ദ് കറുപ്പ്പാലത്തും ജില്ലാ കമ്മിറ്റിയംഗം കെ എം ഉഷ പശുമലയിലും സമരത്തിൽ പങ്കെടുത്തു. സിപിഐ എം വണ്ടൻമേട് ഏരിയ കമ്മിറ്റിയുടെ പ്രതിഷേധം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനനും അണക്കരയിൽ ഏരിയ സെക്രട്ടറി ടി എസ്‌ ബിസിയും ഉദ്ഘാടനം ചെയ്തു.
 മൂലമറ്റത്ത്‌ ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ് ഉദ്ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ കാഞ്ഞാറിൽ ഉദ്ഘാടനം ചെയ്തു. മൂന്നാർ പോസ്റ്റ് ഓഫീസിനു മുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, മൂന്നാർ ടൗണിൽ എസ് രാജേന്ദ്രൻ എംഎൽഎ, ഏരിയ സെക്രട്ടറി കെ കെ വിജയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി ശശികുമാർ, എം ലക്ഷ്മണൻ, ആർ ഈശ്വരൻ, എ രാജേന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ   ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ ഏരിയയിൽ 60 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ ആർ ഗോപാലൻ ഉടുമ്പന്നൂരിലും ഏരിയ സെക്രട്ടറി എൻ സദാനന്ദൻ വണ്ണപ്പുറത്തും സമരത്തിൽ പങ്കാളികളായി. ജില്ലാ കമ്മിറ്റിയംഗം എം എൻ മോഹനൻ തോക്കുപാറയിൽ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. നെടുങ്കണ്ടം പടിഞ്ഞാറേകവലയിൽ ജില്ലാ കമ്മിറ്റിയംഗം എൻ കെ ഗോപിനാഥനും പാന്പടുംപാറ എസ്‌റ്റേറ്റിൽ ഏരിയ സെക്രട്ടറി ടി എം ജോണും ഉദ്‌ഘാടനം ചെയ്‌തു.
 ജില്ലാ സെക്രട്ടറിയറ്റംഗം വി എൻ മോഹനൻ കാരിത്തോടും ശാന്തൻപാറയിൽ ജില്ലാ കമ്മിറ്റിയംഗം ടി ജെ ഷൈനും ഉടുന്പൻചോലയിൽ ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാറും ഉദ്‌ഘാടനം ചെയ്‌തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top