25 April Thursday

കുറ്റകൃത്യം തടയാൻ ‘സേഫ്‌ ഇടുക്കി’ പദ്ധതിയുമായി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

 

തൊടുപുഴ
മഴക്കാലത്തോട്‌ അനുബന്ധിച്ച്‌ മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയാൻ ‘സേഫ്‌ ഇടുക്കി’ പദ്ധതിയുമായി പൊലീസ്‌. 
ജില്ലയിലെ അഞ്ച്‌ സബ്‌ ഡിവിഷൻ ഡിവൈഎസ്‌പി മാരുടെ നേതൃത്വത്തിൽ സ്ഥിരംകുറ്റവാളികളെ നിരീക്ഷിക്കും. വിവിധ സന്നദ്ധസംഘടനകളുമായി ചേർന്ന്‌ സംയുക്ത പട്രോളിങും നടത്തും. അടഞ്ഞുകിടക്കുന്നതും ഒറ്റപ്പെട്ടതുമായ വീടുകൾ, ആരാധനാലയങ്ങൾ, ബാങ്കുകൾ, എടിഎം കൗണ്ടറുകൾ, ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാകും. വിവിധയിടങ്ങളിൽ സിസി ടിവി ക്യാമറ ഉപയോഗിച്ച്‌ നിരീക്ഷണം ശക്തമാക്കും. 
വീടുകൾ അടച്ച്‌ ദൂരയാത്ര ചെയ്യുന്നവർ അയൽക്കാരെയും പൊലീസിലും വിവരം ധരിപ്പിക്കണമെന്നും ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top