19 September Friday

ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണ് 
ഡ്രൈവർക്ക്‌ ഗുരുതരപരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
ശാന്തൻപാറ
നെടുങ്കണ്ടത്തിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഉണക്കമരം ഒടിഞ്ഞുവീണ് ഡ്രൈവര്‍ക്ക് ​ഗുരു​തര പരിക്ക്. നെടുങ്കണ്ടം കുറ്റികിഴക്കേതി
ൽ കെ ജി ജോസി(51)നാണ് പരിക്കേറ്റത്. ബുധൻ പകലായിരുന്നു സംഭവം. മാവടിക്ക് സമീപമുള്ള എസ്റ്റേറ്റിൽ കുരുമുളക് കൊണ്ടുപോകാന്‍ ഓട്ടം വന്നതാണ് ജോസ്. കുരുമുളക് കയറ്റുന്നതിനായി ഉണക്കമരം നിൽക്കുന്നത് ശ്രദ്ധയിൽപെടാതെ മരത്തിന് സമീപം വാഹനം നിർത്തി. ഈ സമയം മരം ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികൾ കുരുമുളകുമായി എത്തിയപ്പോൾ ഓട്ടോറിക്ഷയുടെ മുകളിലുള്ള കമ്പൊടിഞ്ഞ് ജോസിന്റെ കഴുത്തിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. ഉടനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സനൽകി. ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്‍ക്ക് പരിക്കും കഴുത്തിന് ഒടിവുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top