24 April Wednesday

കൊലപാതക രാഷ്ട്രീയത്തിനെതിരെ 
ജാഗ്രതാ സദസ്സ് സംഘടിപ്പിക്കും: സി വി വര്‍ഗീസ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
ചെറുതോണി
രക്തദാഹിയായ കോൺഗ്രസ് നേതാവ് കെ സുധാകരൻ കേരളത്തിൽ നടപ്പാക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ ജില്ലയിലാകെ ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ പറഞ്ഞു. ചെറുതോണി പ്രസ്‌ക്ലബ്‌ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്റെ ജില്ലയിലെ പതിപ്പായ ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് ആസൂത്രണവും ആയുധപരിശീലനവും നൽകി യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ രാഷ്ട്രീയ കൊലപാതകത്തിനായി ഉപയോഗിക്കുന്നത്. ഇതിനെതിരെ പൊതുമനഃസാക്ഷി ഉണരണം. കൊലപാതകത്തിൽ പങ്കെടുത്തവർ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വലിയ ജനപങ്കാളിത്തത്തോടെയുള്ള സദസ്സുകൾ സിപിഐ എം സംഘടിപ്പിക്കും. 
കോൺഗ്രസ്‌ പരിശീലനം നൽകിവിടുന്ന കൊലയാളി സംഘങ്ങൾക്കെതിരെ ഗ്രാമതലങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും. നമ്മുടെ ഗ്രാമങ്ങളിൽ സ്വൈരവും സമാധാനവും ഉറപ്പാക്കാൻ സ്ത്രീകളെയും വിദ്യാർഥികളെയും ജനങ്ങളെയും അണിനിരത്തിയാണ് ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുന്നത്. ക്യാമ്പസിനുള്ളിൽ ഏറ്റവും സഹൃദയനായ വിദ്യാർഥിയായിരുന്നു ധീരജ്. പാട്ടുകാരൻ എന്ന നിലയിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടവൻ. ആ കുരുന്നിനെയാണ്‌ ആരുംകൊല ചെയ്‌തത്‌. മനുഷ്യകുലത്തിൽ പിറന്ന ഏതൊരാളും തകർന്നുപോകുന്ന അത്യന്തം ഹൃദയഭേദകമായ രംഗങ്ങളാണ് തളിപ്പറമ്പിലെ ധീരജിന്റെ വീട്ടിൽ കണ്ടത്. അച്ഛനും അമ്മയും ഇതുവരെ സാധാരണ നിലയിലേക്ക് തിരികെ വന്നിട്ടില്ലെന്നും സി വി വർഗീസ് പറഞ്ഞു. രാഷ്ട്രീയം ആശയപരവും പ്രത്യയശാസ്ത്ര അടിത്തറയിലും ഉള്ളതാകണം. ആശയം നഷ്ടപ്പെടുമ്പോഴാണ് ആയുധം എടുക്കുന്നത്. കെ സുധാകരന്റെയും കൂട്ടരുടെയും കൊലക്കത്തി രാഷ്ട്രീയത്തിൽനിന്ന് സാധാരണ കോൺഗ്രസ്‌ പ്രവർത്തകർ പിന്മാറണം. രാഷ്ട്രീയം ജനനന്മയ്‌ക്കായി ഉപയോഗിക്കപ്പെടണം.  
ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് തെരഞ്ഞെടുത്ത് ആയുധപരിശീലനം നൽരക്തദാഹിയായ കോൺഗ്രസ് നേതാവ് കെ സുധാകരൻ കേരളത്തിൽ നടപ്പാക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ ജില്ലയിലാകെ ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുകിയാണ് എൻജിനിയറിങ് കോളേജിൽ കൊലനടത്താൻ പറഞ്ഞയച്ചത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലുള്ള വിദ്യാർഥികൾ എത്തിയാൽ അത് സാധാരണ രീതിയായി കണക്കാക്കാം. ജില്ലയുടെ പല ഭാഗത്തുള്ളവരെ പൈനാവിലേക്ക് എത്തിച്ചത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതുവരെ അറസ്റ്റിലായവർ കമ്പിളികണ്ടം, ചേലച്ചുവട്, വെള്ളയാംകുടി എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. രണ്ടുപേർ വാഴത്തോപ്പിൽനിന്നുള്ളവരും. കൊലപാതകത്തിനു പിന്നിലെ ആസൂത്രണമാണിത് വ്യക്തമാക്കുന്നത്. ഇടുക്കിയിൽ കലാപത്തിന് തയ്യാറായി നിൽക്കുന്ന കോൺഗ്രസിന്റെ അരുംകൊല രാഷ്ട്രീയത്തിനെതിരെ അതിബൃഹ്‌ത്തായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും സി വി വർഗീസ് പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top