29 March Friday

തൊടുപുഴയുടെ മുഖം മിനുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
തൊടുപുഴ
തൊടുപുഴ നിയോജക മണ്ഡലത്തിന്റെ മുഖച്ഛായയ്‌ക്ക് മാറ്റം കുറിക്കാൻ കോടികളുടെ നീക്കിയിരിപ്പുമായി ബജറ്റ്. റോഡുകൾക്കും പ്രദേശങ്ങളുടെ സൗന്ദര്യവൽക്കരണത്തിനും ജോലികൾ മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്കും മുൻഗണനാ ക്രമത്തിലാണ് തുക വകയിരുത്തിയിരിക്കുന്നത്. തൊടുപുഴ നഗരസഭാധ്യക്ഷൻ സനീഷ് ജോർജ് നിവേദനം നൽകിയ പദ്ധതികൾക്ക് തുക സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്. 11 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി സ്റ്റാൻഡിന്‌‌ രണ്ടുകോടി രൂപ അനുവദിച്ചതോടെ നിർമാണം ഉടൻ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് തൊടുപുഴ നിവാസികൾ. തൊടുപുഴ നഗരസഭയെയും ഇടവെട്ടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒളമറ്റം പാലത്തിന്‌ തുക വകയിരുത്തിയിട്ടുണ്ട്. 2018 പ്രളയത്തിൽ തകർന്ന കമ്പിപ്പാലത്തിന് മുഖ്യമന്ത്രി റോഡ് പുനരുദ്ധാരണ പദ്ധതി വഴി നേരത്തെ 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. 
 
മറ്റ്‌ പ്രധാന പദ്ധതികൾ
●തൊടുപുഴ നഗരം നവീകരണം: 10 കോടി രൂപ
● ഒളമറ്റം കമ്പിപ്പാലം: 2.5 കോടി
● തൊടുപുഴ ഫയർ സ്റ്റേഷൻ കെട്ടിടം: 4 കോടി
● കാരിക്കോട്- കോതായിക്കുന്ന്- ചുങ്കം മാർക്കറ്റ് റോഡ്‌: ഒരു കോടി
● ആനക്കയം പാലം പ്രദേശത്തെ സൗന്ദര്യവൽക്കരണം: 20 ലക്ഷം
● നെല്ലാപ്പാറ മടക്കടത്താനം റോഡ്: 2 കോടി
● കലയന്താനി ചിലവ് കരിമണ്ണൂർ റോഡ്: 3 കോടി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top