18 April Thursday

സർക്കാരിനെ അഭിനന്ദിച്ച്‌ പി ജെ ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
തൊടുപുഴ
പതിറ്റാണ്ടുകളായി പരിഹരിക്കാതെ കിടന്ന പട്ടയപ്രശ്‌നത്തിന് ഒരു പരിധിവരെ ആശ്വാസമാണ് ഇത്രയും പേർക്ക് ഒരുമിച്ച് പട്ടയം കൊടുക്കാനായതെന്നും ഇതിന് സംസ്ഥാന സർക്കാരിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും പി ജെ ജോസഫ്‌ എംഎൽഎ. തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച താലൂക്ക് പട്ടയവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടയം ലഭിച്ച ഭൂവുടമകൾക്കിത് വലിയ പ്രയോജനകരമാണെന്നും എംഎൽഎ പറഞ്ഞു. 
 തൊടുപുഴ നഗരസഭാ വൈസ്‌ചെയർമാൻ ജെസി ജോണി അധ്യക്ഷയായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി വി മത്തായി, പി പി ജോയി, ജോൺ നെടിയപാല, ജിമ്മി മറ്റത്തിപ്പാറ, ഫിലിപ്പ് സ്റ്റീഫൻ ചേരിയിൽ, പി എം നിസാമുദ്ദീൻ, കെ കെ  ഭാസ്‌കരൻ, എം ജെ  ജോൺസൺ, പി പി അനിൽകുമാർ, നഗരസഭാ കൗൺസിലർ ജയലക്ഷ്മി ഗോപൻ തുടങ്ങിയവർ സംസാരിച്ചു.
      തഹസിൽദാർ കെ എം ജോസുകുട്ടി സ്വാഗതവും ജോസ്‌ കെ ജോസ് നന്ദിയും പറഞ്ഞു. തൊടുപുഴ താലൂക്കിൽ 255 പട്ടയമാണ് വിതരണം ചെയ്യുന്നത്. തൊടുപുഴ താലൂക്ക് ഓഫീസിൽനിന്ന്‌ 50 പട്ടയമാണ് ഇത്തവണ നൽകുക. കോടിക്കുളം–- 18, കുമാരമംഗലം–- 26, ആലക്കോട്–- ഒന്ന്‌, കരിങ്കുന്നം–- ഒന്ന്‌, വണ്ണപ്പുറം–- നാല്‌ എന്നിങ്ങനെയാണ് നൽകുന്നത്. കരിമണ്ണൂർ ഭൂമി പതിവ് ഓഫീസിൽനിന്ന്‌ 205 പട്ടയമാണ് വിതരണം ചെയ്യുന്നത്. ഉടുമ്പന്നൂർ–- 195, വണ്ണപ്പുറം–- ഒന്ന്‌, വെള്ളിയാമറ്റം–- ഒമ്പത്‌. 
    കോവിഡിന്റെ പശ്ചാത്തലത്തിൽ തൊടുപുഴ താലൂക്ക് ഓഫീസ്, കരിമണ്ണൂർ ഭൂമി പതിവ് ഓഫീസ് എന്നിവിടങ്ങളിൽനിന്നുള്ള 10 പേർക്ക് മാത്രമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നേരിട്ട് പട്ടയം കൈമാറിയത്. ബാക്കിയുള്ളവരെ മറ്റ് ദിവസങ്ങളിൽ അതത് ഓഫീസുകളിലേക്ക് വിളിച്ചുവരുത്തി പട്ടയം കൈമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top