20 April Saturday

അർഹരായ എല്ലാവർക്കും പട്ടയം നൽകും: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020
 തൊടുപുഴ
ഭൂപ്രശ്‌നങ്ങളിലെ നിയമക്കുരുക്കുകൾ അഴിച്ച്‌ ജില്ലയിൽ അവശേഷിക്കുന്ന അർഹരായ എല്ലാവർക്കും എൽഡിഎഫ്‌ സർക്കാർ പട്ടയം ലഭ്യമാക്കുമെന്ന്‌ മന്ത്രി എം എം മണി പറഞ്ഞു. തൊടുപുഴയിലെ പട്ടയമേളയിൽ അധ്യക്ഷനായിരുന്നു അദ്ദേഹം. എൽഡിഎഫ്‌ സർക്കാർ നാലര വർഷംകൊണ്ട്‌ ജില്ലയിൽ മുപ്പതിനായിരത്തോളം പട്ടയം നൽകി. മുൻ സർക്കാരിന്റെ കാലത്ത്‌ കുടിയേറ്റ ജനതയ്‌ക്ക്‌ നീതി ലഭിച്ചിരുന്നില്ല. ഉപാധികളും വരുമാന പരിധിയും നിശ്ചയിച്ചാണ് പട്ടയം നൽകിയത്‌. പട്ടയം നൽകുന്നതിലും വിവേചനം തുടർന്നു. എന്നാൽ, എൽഡിഎഫ്‌ സർക്കാർ ഉപാധിരഹിത പട്ടയമാണ്‌ നൽകുന്നത്‌.
    പട്ടയമേളയിൽ പങ്കെടുക്കാനോ ജനങ്ങളെ അഭിമുഖീകരിക്കാനോ പി ജെ ജോസഫിന്‌ കഴിയില്ല. അതുകൊണ്ടാണ്‌ അദ്ദേഹം വിട്ടുനിന്നത്‌. പല തവണ മന്ത്രിയായിരുന്ന പി ജെ ജോസഫിന് തൊടുപുഴ താലൂക്കിൽ പട്ടയം നൽകാൻ കഴിഞ്ഞിരുന്നില്ല. നൽകിയതാകട്ടെ പ്രമാണിമാർക്ക്‌ മാത്രവും. സാധാരണക്കാർക്ക്‌ പട്ടയം നിഷേധിച്ചു. എന്നാൽ, എൽഡിഎഫ്‌ സർക്കാർ സാധാരണക്കാരെ ചേർത്തുപിടിച്ചു.കുറ്റ്യാർവാലിയിൽ 3070 പേർക്ക്‌ ഭൂമിയും പട്ടയവും നൽകി. പട്ടയവുമായും ഭൂപ്രശ്‌നമായും ബന്ധപ്പെട്ട്‌ യുഡിഎഫ്‌ വ്യജപ്രചാരണമാണ്‌ നടത്തുന്നത്‌. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുമെന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ വാഗ്‌ദാനമാണ്‌. അതാണ്‌ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top