19 April Friday

രാഷ്‌ട്രപതിയുടെ മെഡൽ ജില്ലാ പൊലീസ്‌ മേധാവി വി യു കുര്യാക്കോസിന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

വി യു കുര്യാക്കോസ്

ഇടുക്കി
 75–-ാം സ്വാതന്ത്ര്യദിനത്തിൽ ജില്ലാ പൊലീസ്‌ മേധാവിയ്‌ക്ക് രാഷ്‌ട്രപതിയുടെ പുരസ്‌കാരം. തൊടുപുഴ സ്വദേശിയായ വാഴത്തോട്ടത്തിൽ വി യു കുര്യാക്കോസിനാണ്‌ സ്തുത്യർഹസേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചത്‌. 1995ൽ എസ്‌ഐയായി സർവീസിൽ പ്രവേശിച്ചു.
   2015 ൽ പാറമ്പുഴയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണമികവിന്‌ ബാഡ്‌ജ്‌ ഓഫ്‌ ഓണർ ലഭിച്ചു. 2013 ൽ മുഖ്യമന്ത്രിയുടെ ഇന്നൊവേഷൻ അവാർഡും 2016ൽ മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡലും നൂറിലധികം ഗുഡ്‌സർവീസ്‌ അവാർഡുകളും കരസ്ഥമാക്കി. ഭാര്യ: ഷീബ(പ്ലസ്‌ടു അധ്യാപിക). മക്കൾ: റിയ കുര്യാക്കോസ്‌, കെവിൻ കുര്യാക്കോസ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top