26 April Friday

മെഡിക്കൽ കോളേജിൽ കാത്ത്‌ ലാബ്‌ ഉടൻ: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
ഇടുക്കി
ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത്‌ലാബ് നിർമിക്കാൻ ഉടൻ നടപടി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് പശ്ചാത്തലത്തിൽ വലിയ മാറ്റമാണ് ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്നത്. രോഗികൾക്ക് മികച്ച ചികിത്സയാണ് സർക്കാർ നൽകുന്നത്. കോവിഡ് പരിശോധനയ്‌ക്കായി ആർടിപിസിആർ, ട്രൂനാറ്റ് ലാബുകൾ ഇടുക്കി മെഡിക്കൽ കോളേജിൽ ഒരുക്കിയത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി എം എം മണി അധ്യക്ഷനായി. ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്കായി കെഎസ്ഇബിയുടെ സിഎസ്ആർ ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുള്ള 10 കോടിയിൽ ഒന്നരക്കോടി രൂപ കാത്ത് ലാബിന്റെ അടിസ്ഥാനസൗകര്യങ്ങൾക്കായി വിനിയോഗിക്കാമെന്ന്‌ മന്ത്രി അറിയിച്ചു. ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് സെന്റർ, കോവിഡ് ഐസിയു, കോവിഡ് പരിശോധനാ ലാബ്, പുതിയ ആശുപത്രി സമുച്ചയത്തിലേക്കുള്ള റോഡ്, കാത്തിരിപ്പുകേന്ദ്രം, മോർച്ചറി നവീകരണം എന്നീ പദ്ധതികളാണ് ഉദ്ഘാടനംചെയ്തത്.
   കലക്ടർ എച്ച് ദിനേശൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ഇ എസ് ബിജിമോൾ എംഎൽഎ, മുൻ എംഎൽഎ കെ കെ ജയചന്ദ്രൻ, കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്‌, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി എം സെലിൻ, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, എഡിഎം ആന്റണി സ്‌കറിയ, ഡിഎംഒ എൻ പ്രിയ, മെഡിക്കൽ കോളേജ് സൂപ്രണ്ട് എസ് എൻ രവികുമാർ, ഡിപിഎം ഡോ. സുജിത്ത് സുകുമാരൻ, ആർഎംഒ ഡോ. അരുൺ, ടിന്റു സുഭാഷ്, ജോർജ് വട്ടപ്പാറ, ജോയി വർഗീസ്, സണ്ണി ഇല്ലിക്കൽ, പി എം അസീസ്, സൂരജ് ഷാജി, അനിൽ കൂവപ്ലാക്കൽ, പി കെ ജയൻ, സാജൻ കുന്നേൽ, ജോസ് കുഴികണ്ടം എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top