29 March Friday

ജനകീയ ഹോട്ടൽ പദ്ധതി അട്ടിമറിച്ചു ആര്‌ കാണാൻ വയറെരിയുന്നവരുടെ വേദന

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

 

അടിമാലി
അടിമാലി പഞ്ചായത്തിന്റെ അനാസ്ഥമൂലം വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ പദ്ധതി നടപ്പാക്കിയില്ല. സംസ്ഥാനസർക്കാർ ആവിഷ്‌കരിച്ച വിശപ്പുരഹിതം പദ്ധതി സമൂഹം ഏറ്റെടുത്തപ്പോൾ യുഡിഎഫ്‌ ഭരണസമിതി സഹകരിക്കാതെ ജനകീയ ഹോട്ടൽ പദ്ധതി അട്ടിമറിക്കുകയാണ്‌. കുടുംബശ്രീയെയാണ് പദ്ധതി നടപ്പാക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളൊരുക്കി നൽകേണ്ടത് പഞ്ചായത്താണ്. കുടുംബശ്രീക്ക് ഒരു വരുമാനത്തോടൊപ്പം കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് ഭക്ഷണം ഒരുക്കാനും കഴിയുമായിരുന്നു. ഹോട്ടലിലേക്ക് ആവശ്യമായ സാധനങ്ങൾ സബ്സിഡി നിരക്കിൽ സർക്കാർ പൊതുവിതരണ കേന്ദ്രങ്ങൾവഴി നൽകുകയാണ്‌ ചെയ്യുന്നത്‌. ഹോട്ടൽ ആരംഭിക്കുന്നതിനാവശ്യമായ പണവും കുടുംബശ്രീ മുഖേന ലഭ്യമായിട്ടും യുഡിഎഫ്‌ ഭരണസമിതി പദ്ധതി അട്ടിമറിക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top