29 March Friday

എടിഎം കവർച്ചാശ്രമം: 2 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

 

തൊടുപുഴ
വണ്ണപ്പുറം ഹൈറേഞ്ച് ജങ്‌ഷനിൽ എസ്‌ബിഐ എടിഎം തകർത്ത് കവർച്ചയ്‌ക്ക്‌ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വണ്ണപ്പുറം ചീങ്കൽസിറ്റി കൂവപ്പുറം കടുവക്കുഴിയിൽ കെ എൻ സുരേഷ്(49), ചൂർണിക്കര കാളിപറമ്പിൽ അജോയ് ജോസഫ്(40) എന്നിവരാണ് പിടിയിലായത്.
എടിഎമ്മിലെ സിസി ടിവി ദൃശ്യങ്ങളിൽനിന്നാണ്‌ ഇവരെക്കുറിച്ച്‌ സൂചന ലഭിച്ചത്‌. വണ്ണപ്പുറം അർച്ചന ആശുപത്രിക്ക്‌ സമീപത്തെ ലോഡ്ജിൽ ഇവർ താമസിക്കുന്നതായി വിവരം ലഭിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ടൈൽ പണിക്കാരാണിവർ. മൂന്നുപേർ കൂടി സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു മോഷണശ്രമം. കാളിയാർ സിഐ ബി പങ്കജാക്ഷൻ, എസ്ഐ വി സി വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top