24 April Wednesday

മാട്ടുതാവളത്തെ നെൽപ്പാടങ്ങൾ വീണ്ടും കതിരണിയും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

 

ഏലപ്പാറ
പതിനഞ്ചുവർഷംമുമ്പ്‌ നിലച്ചുപോയ ഉപ്പുതറ മാട്ടുതാവളത്തെ നെൽപ്പാടങ്ങളിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീണ്ടും വിത്ത് വിതയ്ക്കും. ഉപ്പുതറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയാണ് പാടത്ത് കൃഷിയിറക്കാൻ തയ്യറെടുക്കുന്നത്. മാട്ടുതാവളം മുതൽ പുളിങ്കട്ട വരെ 150 ഏക്കർ കണ്ടമാണുള്ളത്‌. ഇവിടെ നെൽകൃഷി തിരിച്ചുകൊണ്ടുവരികയാണ്‌ ലക്ഷ്യം. ഉപ്പുതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സജിമോൻ ടൈറ്റസ്, വൈസ് പ്രസിഡന്റ്‌ വി പി ജോൺ, സെക്രട്ടറി സൈമൺ തോമസ് എന്നിവരാണ്‌ കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top