29 March Friday

എന്റെ കേരളം: പ്രദർശന 
വിപണനമേളയ്ക്ക് ഇന്ന് സമാപനം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

 ഇടുക്കി

 ആസ്വാദനത്തിന്റെയും അറിവിനേയും അനന്തമായ അനുഭവങ്ങൾ പങ്കിട്ട എന്റെ കേരളം പ്രദർശന വിപണനമേള ഞായർ സമാപിക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ആസ്ഥാനമായ വാഴത്തോപ്പ് സർക്കാർ സ്കൂളിൽ ഒരാഴ്ചത്തെ വർണാഭമായ വൈവിധ്യപരിപാടികൾ സമ്മാനിച്ചാണ് സമാപനം. അറിവും ആനന്ദവും ഒരു പോലെ പകരുന്ന പ്രദർശന മേള ആയിരങ്ങളാണ് കണ്ട് മടങ്ങിയത്. മേള തുടങ്ങി അവസാനഘട്ടം പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് പേരെത്തി. അവധി, പരീക്ഷാക്കാലമായിരുന്നിട്ടും ധാരാളം വിദ്യാർഥികളും അധ്യാപകരും കേരളത്തിന്റെ ചരിത്ര ,വികസന നാൾവഴികൾ അറിയാനും കേൾക്കാനും എത്തിയിരുന്നു. സാമൂഹ്യ ജീവിതത്തിൽ ഓരോ വ്യക്തിയും അറിയേണ്ടവയെ സംബന്ധിച്ച് അവബോധം നൽകുന്നതിന് നിരവധി വകുപ്പുകൾ ഒരുക്കിയ സ്റ്റാളുകൾ ഏറെ പ്രയോജനകരമായി.സ്റ്റാളിൽ നിന്നും ലഭിക്കുന്ന ലഘുലേഖകളുമായാണ് സന്ദർശകർ മടങ്ങുന്നത്.നാടിന്റെ വികാസപരിണാമഘട്ടങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഡോക്യുമെന്ററി കാണാൻ നാനാതുറകളിലുള്ളവർ എത്തി. എല്ലാ ദിവസങ്ങളിലും നടന്ന സെമിനാറുകൾ ശ്രദ്ധേയമായി.
മലനാടിന്റെ സവിശേഷ പ്രശ്നങ്ങളും പ്രതിസന്ധികളുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ നടന്ന സെമിനാറിൽ പ്രമുഖർ പങ്കെടുത്തു.വൈകിട്ട് അരങ്ങേറിയ കലാപരിപാടികളിലും നല്ല പൊതു ജനപങ്കാളിത്തം ഉണ്ടായി. മികച്ച സംഘാടനം പരിപാടികൾ വിജയത്തിലെത്താൻ സഹായകമായി.മേള നഗരിയിലെത്തിയവർക്ക് പുതുഅനുഭവം നൽകുന്ന സാങ്കേതിക - ഡിജിറ്റൽ സംവിധാനവും ശ്രദ്ധേയമാകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top