25 April Thursday

സുരക്ഷാകവചങ്ങളുമായി 
‘അഗ്നിരക്ഷാസേന’

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022
ഇടുക്കി
സുരക്ഷാകവചങ്ങളുമായി അഗ്നിരക്ഷാസേന  ജില്ല വിഭാഗം തയ്യാറാക്കിയ പ്രദർശനസ്റ്റാൾ  ജനശ്രദ്ധയാകർഷിക്കുന്നു.
  തീപൊള്ളൽ ഏൽക്കാതിരിക്കാൻ ഉപയോഗിക്കുന്ന രക്ഷാകവചമായ ഫയർ ഫൈറ്റിങ് സ്യൂട്ട്, അലുമിനിയം സ്യൂട്ട്, ജലാശയങ്ങളിൽ ഉപയോഗിക്കുന്ന സ്‌കൂബ സ്യൂട്ട്, അകലെ നിന്ന് തീ കെടുത്തുന്ന റിവോൾവിങ് ഹെഡ് ബ്രാഞ്ച്, ഡിഫ്യൂസർ, ജെറ്റ്, രാസ അഗ്‌നിബാധ അണയ്ക്കാൻ ഉപയോഗിക്കുന്ന ഫോം മേക്കിങ്  ബ്രാഞ്ച് പൈപ്പ്, എന്നിവയെല്ലാം പ്രദർശനത്തിലുണ്ടായിരുന്നു.
 കോൺക്രീറ്റ് കെട്ടിടങ്ങളിൽ ഇടിഞ്ഞുവീണും മറ്റും ഉണ്ടാകുന്ന അപകടങ്ങളിൽ കോൺക്രീറ്റ് പൊളിച്ച് രക്ഷാ പ്രവർത്തനം നടത്തുന്നതിനുപയോഗിക്കുന്ന ഡിമോളിഷിങ് ഹാമർ,കമ്പികൾ മുറിക്കാനുപയോഗിക്കുന്ന ഷിയേഴ്സ് തുടങ്ങിയ അപൂർവ ഉപകരണങ്ങളും കൗതുക കാഴ്ചയായി. 
2020 ലെ പെട്ടിമുടി ദുരന്തം, 2021 ലെ കൊക്കയാർ ദുരന്തം, 2018 ലെ പ്രളയം തുടങ്ങി  ജില്ലയിലെ വിവിധയിടങ്ങളിൽ കേരള ഫയർ ആന്റ് റസ്ക്യു സർവീസ് നടത്തിയ രക്ഷാ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വാർത്തകളും  പ്രദർശനത്തിലുണ്ട്. അടിയന്തര ഘട്ടങ്ങളിൽ അപകടങ്ങളിൽപ്പെട്ടവരുടെ  ജീവൻ രക്ഷിക്കാൻ നൽകുന്ന കാർഡിയോ പൾമണറി റെസസിറ്റേഷൻ എന്ന ശ്വസന പ്രക്രിയ (സിപിആർ) എങ്ങനെയെന്നും അഗ്നി രക്ഷാ സേനാംഗങ്ങൾ വിശദീകരിച്ചു നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top