24 April Wednesday

ശമനമില്ല; 202 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
തൊടുപുഴ
ജില്ലയില്‍ 202 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തിയ രണ്ട്‌ പേരിൽ വീതവും കോവിഡ് സ്ഥിരീകരിച്ചു. 41 പേർക്കാണ് രോഗമുക്തി. അടിമാലിയിൽ 20 പേർക്കും ഉടുമ്പന്നൂരിൽ 18 പേർക്കുമാണ് രോഗം. വണ്ണപ്പുറം,പാമ്പാടുംപാറ, തൊടുപുഴ എന്നിവിടങ്ങളിൽ 14 പേർക്കുവീതം രോഗമുണ്ട്. കട്ടപ്പന 13, വാഴത്തോപ്പ് 12, നെടുങ്കണ്ടം 10 എന്നിങ്ങനെ രോഗബാധിതരുണ്ട്. 
കരുണാപുരം, വണ്ടന്‍മേട് പഞ്ചായത്തുകളിൽ ഒമ്പതു‌ പേരിൽ വീതവും കരിമണ്ണൂർ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ എട്ടു പേർക്കുവീതവും രോഗം സ്ഥിരീകരിച്ചു. വണ്ടിപ്പെരിയാറിൽ ആറു പേർക്കും കാമാക്ഷിയിൽ അഞ്ചു‌ പേർക്കുമാണ് രോഗം. ഉറവിടം വ്യക്തമല്ലാത്ത രോഗികളിൽ 13 പേർ അടിമാലി സ്വദേശികളാണ്. വെള്ളത്തൂവൽ, മുട്ടം, നെടുങ്കണ്ടം, രാജകുമാരി ഖജനാപ്പാറ എന്നിവിടങ്ങളിലും ഉറവിടം വ്യക്തമല്ലാത്ത ഒരു രോഗി വീതമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top